ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

1917

1917 » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഓസ്കാർ അവാർഡ് ജൂറിക്ക് അൽപ്പം പാടായിരുന്നു ഈ വർഷം. ഇതിന് മുൻപ് ജൂറി പാടുപെട്ടത് ഒരു പക്ഷേ 1995ലായിരുന്നിരിക്കണം. ജോക്കർ, ജോജോ റാബിറ്റ്, 1917, മാര്യേജ് സ്റ്റോറി, ദി ഐറിഷ്‌മാൻ, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്.. തുടങ്ങി മത്സരിച്ചവയെല്ലാം ഒന്നിനൊന്നു മികച്ചവ. 92 വർഷത്തെഓസ്കാർ ചരിത്രത്തിലാദ്യമായി മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഒരു നോൺ ഇംഗ്ലീഷ് സിനിമയായ പാരസൈറ്റിന്. പാരസൈറ്റ് ഏഷ്യയുടെ അഭിമാനമായി മാറിയപ്പോഴും മികച്ച സിനിമ അതല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. കഴിഞ്ഞ രണ്ട് വർഷങ്ങളായി മികച്ച ചിത്രത്തിനുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കിയത് റേസിസവും വർഗ്ഗ വിവേചനവും പ്രമേയമാക്കിയുള്ള ചിത്രങ്ങളായിരുന്നു എന്നത് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാൻ സാധിക്കും. പ്രമേയം ഇത്രയധികം സ്വാധീനിക്കപ്പെട്ടില്ലായിരുന്നെങ്കിൽ മികച്ച സിനിമയ്ക്കുള്ള ഓസ്കാർ അർഹിച്ചിരുന്നത് 1917നായിരുന്നു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. സിനിമയ്ക്കവസാനം "എങ്ങനെ നിങ്ങളീ സിനിമയെടുത്തു" എന്ന ചോദ്യം, മുഴുവൻ പ്രേക്ഷകരുടെയും മനസ്സിലേക്ക് കടത്തിവിട്ട മറ്റൊരു സിനിമയുണ്ടായിട്ടുണ്ടോ എന്നത് തന്നെ സംശയം. ചിന്താവി...

Breaking Bad

Breaking Bad » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഒരു സീരീസ് മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുമ്പോൾ അത് താരതമ്യം ചെയ്യപ്പെടുക തീർച്ചയായും ബ്രേക്കിംഗ് ബാഡ് എന്ന സീരീസുമായിട്ടായിരിക്കും. ബ്രേക്കിങ് ബാഡിന്റെ നിലവാരം നമുക്ക് ഇവിടുന്ന് പോലും ഊഹിക്കാം. സീരീസുകളുടെ കൂട്ടത്തിൽ ബ്രേക്കിങ് ബാഡ് ഇന്നും ഒന്നാം സ്ഥാനത്ത് തുടരുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. പതിഞ്ഞ താളത്തിൽ തുടങ്ങി അതിലെ ഓരോരോ ക്യാരക്ടറുകളുടെയും കഥാപാത്രരൂപീകരണം വളരെ ഡീറ്റൈൽഡ്‌ ആയും മനോഹരമായും അവതരിപ്പിച്ചതാവാം ഒരു കാരണം. ബ്രേക്കിങ് ബാഡ് ക്ലൈമാക്സിന്റെ ലോകോത്തര നിലവാരമാവാം മറ്റൊരു കാരണം. മികച്ച രീതിയിൽ തുടങ്ങി പടിക്കൽ കലമുടച്ച പ്രമുഖ സീരീസുകളും ബ്രേക്കിങ് ബാഡിനെ ഒന്നാമത് നിലനിർത്തുന്നതിൽ മുഖ്യപങ്കുവഹിച്ചിട്ടുണ്ടെന്നത് മറ്റൊരു യാഥാർഥ്യം. നായകൻ വാൾട്ടർ വൈറ്റിനോ ജെസ്സി പിങ്ക്മാനോ മാത്രമല്ല, ബ്രേക്കിങ് ബാഡിലെ ഏതൊരു കഥാപാത്രത്തിനും പറയാൻ വ്യത്യസ്ത കഥകളുണ്ട്. അവകളോരോന്നും ബോറടികളില്ലാതെ വ്യക്തമായി തന്നെ വരച്ചിടാൻ ബ്രേക്കിങ് ബാഡിന് കഴിഞ്ഞിട്ടുണ്ട്. അഞ്ച് സീസണുകളിലായി വരച്ചിട്ട മനോഹരമായ പിക്കാസോ ചിത്രം എന്ന് ഒറ്റ വാക്കിൽ വിളിക്കാം നമുക്ക് ബ്രേക...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...

Money Heist aka La Casa De Papel

La Casa De Papel / Money Heist » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സാൽവഡോർ ദാലി; ചിത്രകലയിലെ പ്രാവീണ്യത്തേക്കാൾ കൂടുതൽ തന്റെ വിചിത്രമായ മീശ കൊണ്ടും പെരുമാറ്റം കൊണ്ടും ലോകശ്രദ്ധയാകർഷിച്ച സ്പാനിഷ് ചിത്രകാരൻ. ജോക്കറിന്റെയും ഗേഫോക്സിന്റെയും മുഖംമൂടികൾ പോലെ പല സിനിമകളിലും പ്രതീകാത്മകമായി ഉപയോഗിക്കപ്പെട്ടു പിന്നീട് ജനകീയമായ മുഖംമൂടികളുണ്ട്. അത്തരത്തിൽ ജനകീയമായിക്കൊണ്ടിരിക്കുന്ന ഒരു മുഖം മൂടിയാണ് മണി ഹീസ്റ്റ് എന്ന സീരീസിൽ സാൽവദോർ ദാലിയുടേത്. സ്പാനിഷ് സംസാരിക്കുന്ന ഈ സീരീസിൽ സ്പാനിഷുകാരനായ  ദാലിയുടെ മുഖം മൂടി അതുകാരണം മാത്രമാവില്ല. എന്തുകൊണ്ട് ദാലിയുടേത് എന്നുള്ളതിന് ഉത്തരം കണ്ടെത്താൻ മണി ഹീസ്റ്റ് എന്ന ത്രില്ലർ സീരീസിലേക്ക് . ഒരു ബാങ്ക് കൊള്ളയുടെ കഥയുമായി വന്നു പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു ആരാധകരാക്കി മാറ്റിയ സ്പാനിഷ് സീരീസാണ് ലാ കാസ ഡി പാപ്പേൽ എന്ന മണി ഹീസ്റ്റ്. സ്പാനിഷ് ചാനലായ ആന്റിന 3യിലൂടെയാണ് 2017 മെയ്‌ 2നാണ് മണി ഹീസ്റ്റ് ആദ്യമായി എയർ ചെയ്യുന്നത്. പിന്നീട് മണി ഹീസ്റ്റിന്റെ ജനകീയത കണ്ട് നെറ്റ്ഫ്ലിക്സ് അന്താരാഷ്ട്ര വിതരണാവകാശം ഏറ്റെടുക്കുകയായിരുന്നു. ഇതുവരെ 2 സീസണുകളിലായി 3 പാർട്ടുകൾ പിന്നിട്ട സീരീ...

കുഞ്ഞാലി മരക്കാരുടെ കഥ.. ചന്ദ്രോത്ത് പണിക്കരുടെയും..

മരക്കാർ : അറബിക്കടലിന്റെ സിംഹത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിവീലായതോടെ " സുനിൽ ഷെട്ടിയുടെ ചന്ദ്രോത്ത് പണിക്കരും മാമാങ്കത്തിലെ ഉണ്ണി മുകുന്ദന്റെ ചന്ദ്രോത്ത് പണിക്കരും ഒന്നാണോ..? ഈ പേര് ഞാനെവിടെയോ കേട്ടിട്ടുണ്ടല്ലോ..? ഇതെന്ത് കഥ..? " എന്ന മട്ടിൽ ഒരുപാട് പോസ്റ്റുകൾ കണ്ടു. കാര്യം മനസ്സിലാകാത്തവർക്ക് വേണ്ടി ഒരു കഥ പറയാം.. ഒന്നല്ല.. രണ്ട് കഥ.. ആദ്യം കുഞ്ഞാലി മരക്കാരുടെ കഥ സാമൂതിരി ഒരാളല്ല, ഒരു രാജവംശമാണ് എന്ന പോലെ തന്നെ കുഞ്ഞാലി മരക്കാരും ഒരാളല്ല. ഒരു വംശ പരമ്പരയാണ്, അല്ലെങ്കിൽ സ്ഥാനപ്പേരാണ്. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യം മുതൽ ഏതാണ്ട് അന്ത്യം വരെ കുഞ്ഞാലി മരക്കാരുടെ വംശ പരമ്പരയാണ് സാമൂതിരിമാരുടെ നാവികസേനയെ നയിച്ചിരുന്നത്. കടൽ വഴിയുള്ള വ്യവസായങ്ങളിൽ നിപുണനായ മുസ്ലിം വംശജരെയായിരുന്നു മരക്കാന്മാർ എന്ന് വിളിച്ചിരുന്നത്. മരവ്യാപാരികളെന്നും അരയന്മാർ എന്നും ചിലയിടത്ത് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. പ്രധാനമായും നാല് മരക്കാന്മാരെക്കുറിച്ചാണ് ചരിത്രത്തിൽ എടുത്ത് പറയുന്നത്. 1. മുഹമ്മദ്‌ മരക്കാർ (കുഞ്ഞാലി മരക്കാർ ഒന്നാമൻ) കൊച്ചിയിലെ  പ്രമുഖ അരി വ്യാപാരിയായിരുന്ന കുട്ടിയാലി മരക്...

Schindler's List

Schindler's List » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച സംവിധായകൻ ആരാണ് എന്ന ചോദ്യത്തിന് പലർക്കും പല ഉത്തരങ്ങൾ കാണാമെങ്കിലും എനിക്ക് ഒരേയൊരു ഉത്തരമേ പറയാനുണ്ടാവൂ. ആ പേരാണ് സ്റ്റീവൻ സ്പീൽബർഗ്. അതിന് ഒരുപാട് കാരണങ്ങളുണ്ട്. നോളനാണെങ്കിലും ടാറന്റീനോയാണെങ്കിലുമൊക്കെ അവരുടേതായ ജോണറുകളിൽ പ്രതിഭ തെളിയിച്ചവരാണ് എന്ന സത്യം നിലനിൽക്കെ സ്റ്റീവൻ സ്പീൽബെർഗിന്റേതായൊരു ജോണർ കാണിച്ചു തരാൻ പറഞ്ഞാൽ ഉത്തരം മുട്ടും എന്നുള്ളത് നൂറ് ശതമാനം ഉറപ്പാണ്. കാരണം സ്പീൽബർഗ് ഏതൊക്കെ ജോണറുകളിൽ കൈവെച്ചിട്ടുണ്ടോ അതെല്ലാം തന്നെ പൊന്നാക്കിയ മനുഷ്യനാണ്. ജുറാസിക് പാർക്കും JAWSഉം ഒക്കെയെടുത്ത് വിസ്മയിപ്പിച്ച സ്പീൽബർഗ് തന്നെയാണ് ദി അഡ്വഞ്ചേഴ്സ് ഓഫ് ടിൻടിൻ എന്ന അനിമേഷൻ ചിത്രവും എടുത്തത് എന്നറിയുമ്പോൾ മനസ്സിലാക്കേണ്ടത് സ്പീൽബർഗ് എന്ന ഇതിഹാസത്തെയാണ്. ജോണറുകളിലെ വൈവിദ്ധ്യം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച വേറൊരു സംവിധായകൻ ഉണ്ടോ എന്നുള്ളത് തന്നെ സംശയമാണ്. ഏതൊരു ജോണർ എടുത്ത് നോക്കിയാലും അതിലെ ബെസ്റ്റ് ലിസ്റ്റിൽ സ്പീൽബെർഗിന്റെ ഒരു സിനിമയെങ്കിലും കാണും. 1971ൽ ഡ്യുവൽ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിലൂടെ സംവി...

Mamangam

Mamangam » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ തിരുനാവായയിൽ ഭാരതപ്പുഴയുടെ തീരത്ത് വെച്ച്  പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന നദീതീര ഉത്സവമായിരുന്നു മാമാങ്കം. ഈ ഉത്സവത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഭിന്നാഭിപ്രായമാണെങ്കിലും ചാവേറുകളുടെ തുടക്കത്തെക്കുറിച്ച് ഏകാഭിപ്രായമാണ് ഉള്ളത്. ആദ്യം ചേരരാജാക്കന്മാരും പിന്നീട് പെരുമ്പടപ്പ് മൂപ്പീന്നും രക്ഷാധികാരിയായി നിന്ന മാമാങ്കത്തിന്റെ രക്ഷാകർത്ത്വം ചേരസാമ്രാജ്യത്തിന്റെ പതനത്തോടെ തിരുനാവായ ഉൾപ്പെടുന്ന നാട്ടുരാജ്യമായ വള്ളുവനാടിന്റെ രാജാവായ വള്ളുവക്കോനാതിരിയുടെ പക്കലെത്തുകയായിരുന്നു. മാമാങ്കത്തിന് രക്ഷാധികാരിയാവുക എന്നത് പ്രൗഢിയുടെ അടയാളമായി കണ്ടിരുന്ന കോഴിക്കോട് സാമ്രാജ്യത്തിന്റെ രാജാവ് സാമൂതിരി തന്റെ സൈന്യബലം കൊണ്ട് വള്ളുവക്കോനാതിരിയെ യുദ്ധം ചെയ്തു തോൽപ്പിച്ചു തന്റെ കൈപ്പിടിയിലാക്കി. പിന്നീടിങ്ങോട്ട് സാമൂതിരി രാജവംശമായിരുന്നു മാമാങ്കത്തിന് രക്ഷാധികാരിയായി നിലപാട് നിന്നിരുന്നത്. തന്റെ കൈയ്യിൽ നിന്നും തട്ടിയെടുത്ത മാമാങ്കത്തിന്റെ രക്ഷാധികാരി എന്ന അംഗീകാരം സാമൂതിരിയിൽ നിന്നും  തിരിച്ചുപിടിക്കാൻ വള്ളുവക്കോനാതിരി ശ്രമിച്ചിരുന്നുവെങ്കിലും ...