American History X » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വർത്തമാനകാലത്ത് ലോകം നേരിടുന്ന പ്രധാന പ്രശ്നം എന്താണ്? വർത്തമാനകാലത്ത് മാത്രമല്ല ഭൂതകാലത്തും ഇനി വരുന്ന ഭാവികാലത്തുമൊക്കെ ലോകം നേരിടുന്ന പ്രധാനപ്രശ്നം മനുഷ്യർ; ജാതി, മതം, വർണ്ണം, രാഷ്ട്രീയം, സംഘടന തുടങ്ങിയവയുടെ പേരും പറഞ്ഞ് പരസ്പരം പോരടിക്കുന്നത് തന്നെയാണ്. വർണ്ണവെറിയുടെ രാഷ്ട്രീയം ലോകത്തെ പല രാജ്യങ്ങളെയും ചോരക്കളങ്ങളാക്കിയിട്ടുണ്ട്. അഡോൾഫ് ഹിറ്റ്‌ലർ ദശലക്ഷക്കണക്കിന് ജൂതന്മാരെയായിരുന്നു തന്റെ സ്വേച്ഛാധിപത്യകാലത്ത് കാലപുരിയിലേക്ക് അയച്ചത്. അമേരിക്കയിലെന്നു വേണ്ട ലോകത്തെ പല രാജ്യങ്ങളിലും കറുത്തവരും വെളുത്തവരും തമ്മിലുള്ള വിദ്വേഷം ആഭ്യന്തര യുദ്ധങ്ങളായി പരിണമിച്ചിട്ടുണ്ട്. വർഷം തോറും വർണ്ണവെറിയുടെ ഇരകളായി കൊല്ലപ്പെടുന്ന ആഫ്രിക്കൻ അമേരിക്കക്കാരുടെ എണ്ണം വളരെ കൂടുതലാണെന്നാണ് ന്യൂസ് റിപ്പോർട്ട്. പോലീസ് വെടിവെയ്പ്പ് തന്നെ തൊലിനിറം നോക്കിയാണെന്ന ആരോപണം ഒരുകാലത്ത് അമേരിക്കയെ അലട്ടിയിരുന്നു. അങ്ങനെ ഇനിയെത്ര കാലം കഴിഞ്ഞാലും കാലികപ്രസക്തി നഷ്ടപ്പെടാത്ത പ്രമേയം അവതരിപ്പിച്ച സിനിമയാണ് അമേരിക്കൻ ഹിസ്റ്ററി X. ■ ടോണി കെയെ സംവിധാനം നിർവഹിച്ച ക്രൈം ഡ്രാമാ ഹ