The Father » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ "ആയിരം പോറ്റുമ്മ വന്നാൽ സ്വന്തം പെറ്റുമ്മയായിടുമോ". ഒരു മാപ്പിളപ്പാട്ടിന്റെ വരികളാണിത്. എത്ര അർത്ഥവത്തായ വരികളാണത്. പിതാവിന്റെ കാര്യത്തിലും ഇതേ തത്വം തന്നെയാണ് പിന്തുടരുന്നത്. സ്നേഹം എത്രത്തോളം വാരിക്കോരി കൊടുത്താലും ഒരു രണ്ടാനച്ഛനും ഒരു കുട്ടിയുടെ യഥാർത്ഥ അച്ഛനാവാൻ ഒരിക്കലും സാധിക്കാറില്ല. രക്തബന്ധം എന്നുള്ളത് ബന്ധനമല്ല, ആത്മാവുകൾ തമ്മിലുള്ള ഇഴയടുപ്പം കൂടിയാണ്. റിയലിസ്റ്റിക് സിനിമകളുടെ ചക്രവർത്തിയായ മാജിദ് മജീദി ഇവിടെയും ഇതൾ വിരിയിച്ചിരിക്കുന്നത് ഒരു മായാജാലമാണ്. ചിലപ്പോൾ നമുക്കിത് യഥാർത്ഥ ജീവിതമാണെന്ന് തോന്നിയേക്കാം. ചിലർക്കിത് സ്വന്തം ജീവിതമെന്നു വരെ തോന്നിയേക്കാം. ■ മാജിദ് മജീദി അണിയിച്ചൊരുക്കിയ പേർഷ്യൻ ഫാമിലി ഡ്രാമ ചിത്രമാണ് ദി ഫാദർ. മാജിദ് മജീദിയും സെയ്ദ് മെഹ്ദി ഷൊജായിയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മുഹ്സിൻ സൊലെൻവാർ ഛായാഗ്രഹണവും ഹസ്സൻ ഹസ്സൻഡൂസ്ത് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. മുഹമ്മദ് റേസ അലിഖോലിയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs ■ പതിനാല് വയസ്സുകാരനായ മെഹ്റുള്ളയ്ക്ക് ഒരു വാഹന