Inception » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോബ്ര എന്ന മലയാള സിനിമയിൽ സലിംകുമാർ അവതരിപ്പിച്ച ഗോപാലൻ എന്ന കഥാപാത്രം നല്ല വെള്ളമടിച്ചുകൊണ്ട് പറയുന്നൊരു ഡയലോഗുണ്ട്. "ഈയിരിക്കണ ഞാനില്ലേ. അത് ഞാനല്ല. ഞാൻ എവിടെയോ ആണ്. നല്ല സുന്ദരക്കുട്ടപ്പനായിട്ട് ഇങ്ങനെ ജീവിക്കാണ്." അതാണ് ഇൻസെപ്‌ഷൻ എന്ന സിനിമ കണ്ടു തീർത്തപ്പോൾ എനിക്ക് ഓർമ്മ വന്നത്. ഇപ്പോൾ റിവ്യൂ എഴുതിക്കൊണ്ടിരുന്നത് എന്റെ വെറും സ്വപ്നമാണെങ്കിലോ? ചാർലിയിൽ ദുൽഖർ പറയുംപോലെ "താനും ഞാനുമൊക്കെ ആരുടെയെങ്കിലുമൊക്കെ തോന്നലാണെങ്കിലോ?" ഇൻസെപ്‌ഷൻറെ റെഫറൻസുകളിൽ ചിലത് മാത്രമാണിത്. ലൂസിഡ് ഡ്രീംമിങിന്റെ അനന്തസാധ്യതകളുടെ ചിറകിലേറി ക്രിസ്റ്റഫർ നോളൻ സമ്മാനിച്ച അത്ഭുതമാണ് ഇൻസെപ്‌ഷൻ എന്ന സിനിമ. നമ്മൾ സ്വപ്നത്തിലാണ് എന്ന് നമുക്ക് തന്നെ ബോധ്യമുണ്ടായാൽ ആ സ്വപ്നത്തെ നമുക്ക് നിയന്ത്രിക്കാനാവും എന്നതാണ് ലൂസിഡ് ഡ്രീമിങ്ങിന്റെ പ്രത്യേകത. ഈയൊരു ആശയമാണ് നോളനെ ഡ്രീം സ്റ്റീലേഴ്‌സ് എന്നൊരു തിരക്കഥയിലേക്ക് കൊണ്ടെത്തിച്ചത്. 2002ൽ ഇൻസോംനിയ എന്ന തന്റെ രണ്ടാമത്തെ സിനിമ പൂർത്തിയാക്കിയ ശേഷം 80 പേജുള്ള ഡ്രീം സ്റ്റീലേഴ്‌സ് എന്ന ആശയം അദ്ദേഹം വാർണർ ബ്രോസ് നവിതരണ കമ്പനിക്ക് മു