The Gangster The Cop The Devil » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ പേരിന് സാമ്യം ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ ദി ഗുഡ് ദി ബാഡ് & ദി അഗ്ലിയോട്. ട്രെയിൻ ടു ബുസാനിലെയും ഫ്ലൂവിലെയുമൊക്കെ വളരെ ചെറിയ വേഷങ്ങളിലൂടെ ആരാധകഹൃദയം കീഴടക്കിയ മാ ഡോങ്-സ്യോക്കിന്റെ സാന്നിധ്യമാണ് എന്നെ ഈ സിനിമയിലേക്കെത്തിച്ചത്. തട്ടുപൊളിപ്പൻ ആക്ഷൻ സിനിമകൾ ഇഷ്ടമുള്ളവർക്ക് ധൈര്യമായി ഈ സിനിമയ്ക്ക് തല വെക്കാം. ചടുലമായ ആക്ഷൻ രംഗങ്ങളും കിടിലൻ കാർ ചെയ്‌സിങ്ങുകളുമൊക്കെയായി അതിസമ്പന്നമാണ് ഈ ചിത്രം. പക്ഷേ, വെറുമൊരു ആക്ഷൻ പടമല്ല ദി ഗ്യാങ്സ്റ്റർ, ദി കോപ്പ്, ദി ഡെവിൾ. കൊറിയൻ സിനിമകളുടെ കഥാപശ്ചാത്തലവുമായി നമ്മൾ മലയാളികൾക്ക് വളരെയെളുപ്പത്തിൽ ഒത്തിണങ്ങാൻ കഴിയും എന്നത് തന്നെയാകും കൊറിയൻ സിനിമകൾ മലയാളി ഹൃദയങ്ങൾ കീഴടക്കാനുള്ള ഒരു കാരണം. നമ്മുടെ നാട്ടിലെ നിയമങ്ങളും ഏകദേശം കൊറിയയിലെ നിയമങ്ങളും തമ്മിൽ വളരെയേറെ സാമ്യതകളുണ്ട്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണല്ലോ നമ്മുടെ നിയമത്തിന്റെ ടാഗ്‌ലൈൻ. എന്നിട്ടിവിടെ ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടുന്നില്ല എന്ന് നമുക്ക് ഉറപ്പ് പറയാൻ സാധിക്കുമോ? എന്നാൽ കുറ്റവാളികൾക്ക് ര