Adhura » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ നീൽഗിരി വാലി എന്ന ഊട്ടിയിലെ ഒരു ബോർഡിങ് സ്കൂൾ. സദാകാർമേഘങ്ങളാലും മൂടൽമഞ്ഞിനാലും വലയം ചെയ്യപ്പെട്ടത്കൊണ്ട് സൂര്യപ്രകാശം പലപ്പോഴും അന്യമായ ഒരിടം. രാത്രിയുടെ യാമങ്ങളിൽ മാത്രമല്ല, പകലിലെ അരണ്ടവെളിച്ചത്തിൽ വരെ ക്യാമ്പസിന്റെ ഇരുണ്ട ഇടനാഴികളിൽ പലപ്പോഴും പലരും അതിനെ കണ്ടിട്ടുണ്ടായിരുന്നു. മുഷിഞ്ഞ സ്കൂൾ യൂണിഫോമിൽ വേച്ചു വേച്ചു വളരെ പതുക്കെ നടന്നിരുന്ന കഴുത്തൊടിഞ്ഞ ഒരു രൂപം. ആദൂ.. ഊട്ടിയിലെ കൊടുംതണുപ്പ് പോലെ ആ ഭീതിപ്പെടുത്തുന്ന ശബ്ദം ശരീരത്തിൽ തുളച്ചുകയറിക്കൊണ്ടേയിരുന്നു. ആ രൂപം നിങ്ങളെ പിന്തുടരുകയാണ്. ആദൂ... പുട്ടിനു പീര കണക്കേ ഹിന്ദിയിൽ വെബ്സീരീസുകൾ ഇറങ്ങുന്നുണ്ടെങ്കിലും അസുർ ഒഴിച്ച് വേറെ ഒന്നും കാണാൻ താല്പര്യമേയുണ്ടായിരുന്നില്ല. എന്തിന്, ഹിന്ദിയിൽ ഇറങ്ങിയ ഏറ്റവും മികച്ച സീരീസ് എന്ന് വരെ ഭൂരിപക്ഷ അഭിപ്രായമുള്ള സേക്രഡ് ഗെയിംസ് പോലും ഞാൻ ഇതുവരെ കണ്ടിട്ടില്ല. പക്ഷേ, ഫ്രണ്ട്സ് ലിസ്റ്റിലെ ആരുടെയോ കുറിപ്പ് വായിച്ചപ്പോൾ തോന്നിയ ഒരു കൗതുകമാണ് എന്നെ അധൂര എന്ന ഈ സീരീസിലേക്കെത്തിച്ചത്. എന്നാൽ, കണ്ടുകഴിഞ്ഞതിനു ശേഷം ഞാൻ കണ്ടുതീർത്ത സീരിസുകളിലെ സാറ്റിസ്ഫൈഡ് ഗണത്തിലേക്കാണ് അധൂര നടന്ന
The Human Centipede Trilogy » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ലോകത്തിലെ ഏറ്റവും ഡിസ്ഗസ്റ്റിങ് അല്ലെങ്കിൽ ഡിസ്റ്റർബിങ് മൂവീസ് ഏതാണെന്നു ചോദിക്കുമ്പോൾ അതിൽ ഏറ്റവും മുൻപിൽ തന്നെ വരുന്ന ഫിലിം ട്രിലോജി, ദി ഹ്യൂമൻ സെന്റിപ്പീഡ്. 100% മെഡിക്കലി അക്യുറേറ്റ് എന്ന ടാഗ് ലൈനോടെ ബോഡി ഹൊറർ ജോണറിൽ വന്ന് പ്രേക്ഷകരിൽ അറപ്പും വെറുപ്പും ഉളവാക്കിക്കൊണ്ട് കൾട്ട് സ്റ്റാറ്റസ് നേടിയെടുത്ത ദിമോസ്റ്റ് ഡിസ്റ്റർബിങ് ഫിലിംസ് കാറ്റഗറിയിൽ വൺ ഓഫ് ദി ഫൈവ് പൊസിഷനിൽ നിൽക്കുന്ന സിനിമ. കാസ്റ്റിങ് സെഷനു വന്ന പല അഭിനേതാക്കളും ഡയറക്ടറുടെ മിനിമൽ ഡ്രോയിങ് കണ്ട് അറപ്പുതോന്നി മുറി വിട്ടോടിപ്പോയ സിനിമ. ദി ഹ്യൂമൻ സെന്റിപ്പീഡിന്റെ രണ്ടാം ഭാഗം ബ്രിട്ടണിലും ഓസ്‌ട്രേലിയിലും കൂടാതെ ന്യൂസിലാന്റിലും നിരോധിക്കപ്പെട്ടിരുന്നു. പ്രേക്ഷകരിൽ അത്യന്തം അറപ്പും വെറുപ്പും ഭീകരതയും ജനിപ്പിക്കുന്ന ദാറ്റ് ടെറിഫിക്ക് സെക്കന്റ് പാർട്ട് അതുകൊണ്ട് തന്നെ മറ്റു രണ്ട് പാർട്ടുകളിൽ നിന്നും വ്യത്യസ്തമായി ബ്ലാക്ക് & വൈറ്റിലാണ് ഭൂരിഭാഗം പ്രേക്ഷകർക്കും കാണാൻ സാധിക്കൂ. കളറിലാണ് ചിത്രീകരിച്ചതെങ്കിലും വൈ ദേ ഷോഡ് ഇറ്റ് ഇൻ ബ്ലാക്ക് & വൈറ്റ് എന്ന് ചോദിച്ചാൽ അതിനുത്തരം "