ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Welcome To Dongmakgol

Welcome To Dongmakgol » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വെറുപ്പിന്റെയും പകയുടെയും ലോകത്ത് നിന്ന് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും  പുഞ്ചിരിയുടെയും ലോകത്തെത്തിപ്പെട്ട ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണ് വെൽക്കം ടു ഡോങ്‌മക്ഗോൽ പറയുന്നത്. ഒരു യുദ്ധചിത്രമായി തുടങ്ങിയ ഡോങ്മക്ഗോൽ പതുക്കെ ഫാന്റസിയുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും ഗ്രാമാന്തരീക്ഷത്തിലേക്ക് മാറുകയാണ്. ഒരു ഗുഡ് ഫീൽ മൂവി എന്നതിലുപരി ഒരൽപ്പം വേദനകൂടി ഹൃദയത്തിൽ നിറച്ചാണ് ബാറ്റിൽ ഗ്രൗണ്ട് 625 എന്നും അറിയപ്പെടുന്ന ഡോങ്മക്ഗോൽ പറഞ്ഞു നിർത്തുന്നത്. ■ പാർക് ക്വാങ് ഹ്യുൻ സംവിധാനം നിർവഹിച്ച കോമഡി വാർ ഡ്രാമ കൊറിയൻ ചിത്രമാണ് വെൽക്കം ടു ഡോങ്മക്ഗോൽ. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായിരുന്നു ഇത്. ഈ സിനിമയുടെ നിർമാതാവ് കൂടിയായ ജാങ്-ജിനിന്റെ ഇതേപേരിലുള്ള നാടകത്തെ പ്രമേയമാക്കി അദ്ദേഹവും സംവിധായകൻ പാർക് ക്വാങ് ഹ്യുൻ, ജി-സാങ്-യോൻ എന്നിവരും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചോയ് സാങ്-ഹോ ഛായാഗ്രഹണവും സ്റ്റീവ് M. ചോ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ജോ ഹിസയ്‌ശിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഉത്തര-ദക്ഷിണ കൊറിയകൾ തമ്മ

Castaway On The Moon

Castaway On The Moon » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കാസ്റ്റവേ എന്ന ഹോളിവുഡ് ചിത്രം ടോം ഹാങ്ക്സ് എന്ന അഭിനേതാവിന്റെയും റോബർട്ട്‌ സെമാക്കിസ് എന്ന സംവിധായകന്റെയും കരിയറിലെ നാഴികക്കല്ലുകളിൽ ഒന്നാണ്. ആൾവാസമില്ലാത്തൊരു ദ്വീപിൽ അകപ്പെട്ടുപോയ ഒരാളുടെ കഥയാണ് കാസ്റ്റവേയിൽ പറയുന്നതെങ്കിൽ കാസ്റ്റവേ ഓൺ ദി മൂൺ എന്ന കൊറിയൻ ചിത്രം പറയുന്നത് ഒരു വലിയ നഗരത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന, ഹാൻ നദിയിലെ ബാംസ്യോമെന്ന ദ്വീപിൽ അകപ്പെട്ടുപോയ ഒരു മനുഷ്യന്റെ തികച്ചും വ്യത്യസ്തമായ കഥയാണ്. ഇവിടെ പ്രണയമുണ്ട്, പ്രതീക്ഷയുണ്ട്, അതിജീവനത്തിനായുള്ള പോരാട്ടമുണ്ട്. പക്ഷേ കാസ്റ്റവേയിലെ ചക് നോലൻഡ് എന്ന നായകൻ ദ്വീപിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാനായി ശ്രമിക്കുമ്പോൾ കാസ്റ്റവേ ഓൺ ദി മൂണിലെ കിം സ്യോങ് ഗ്യുൻ എന്ന നായകനെ ദ്വീപിൽ തന്നെ തുടരാനായിരുന്നു ആഗ്രഹിച്ചത്. അത് എന്തിനുവേണ്ടിയായിരുന്നു എന്നതിലേക്ക് നമുക്കൊന്ന് ദൃഷ്ടി പായിച്ചു നോക്കാം.. ■ ലീ ഹേ ജുൻ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച റൊമാന്റിക് കോമഡി കൊറിയൻ ചിത്രമാണ് കാസ്റ്റവേ ഓൺ ദി മൂൺ. കിം ബിയോങ് സ്യോ ഛായാഗ്രഹണവും നാം-നാ യോങ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. കിം ഹോങ്-ജിബിന്റെതാ

Upgrade

Upgrade » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കുരങ്ങിൽ നിന്നും പരിണമിച്ചുണ്ടായതാണ് മനുഷ്യവംശം എന്നാണ് ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തം പറയുന്നത്. സ്മാർട്ട്‌ ഫോണുകളിലും കമ്പ്യൂട്ടറുകളിലും പലതരം ആപ്പുകൾ (Applications) ഉപയോഗിക്കുന്നവരാണ് നമ്മൾ. അവയ്‌ക്കെല്ലാം നിശ്ചിതസമയങ്ങളിൽ പുതിയ അപ്ഗ്രേഡഡ്/അപ്ഡേറ്റഡ് വേർഷൻസ് വരാറുണ്ട്. മുൻപ് ഉപയോഗിച്ച വേർഷനെക്കാൾ സൗകര്യംകൂടുതലുള്ളതും മികച്ചതുമായിരിക്കും പുതിയ വേർഷൻസ്. ഇവിടെയൊരു അപ്ഗ്രേഡഡ് മനുഷ്യന്റെ കഥപറയുകയാണ്. "അയാളൊരു മനുഷ്യനല്ല, യന്ത്രമല്ല, അതുക്കും മേലെ.. " ■ ലൈഗ് വന്നെൽ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച സയൻസ് ഫിക്ഷൻ മിസ്റ്ററി ആക്ഷൻ ത്രില്ലർ ഹോളിവുഡ് ചിത്രമാണ് അപ്ഗ്രേഡ്. സ്റ്റെഫാൻ ഡുസ്യോ ഛായാഗ്രഹണവും ആൻഡി കാന്നി എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ജേഡ് പാമറാണ്‌ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ടെക്‌നോളജി ഇന്നത്തേക്കാൾ പുരോഗതിപ്രാപിച്ച ഭാവികാലമാണ് കഥാപശ്ചാത്തലം. ഒരു കാർ മെക്കാനിക്കായിരുന്ന ഗ്രേയ്‌ ട്രെയ്‌സ്‌ താൻ റിപ്പയർ ചെയ്ത് നന്നാക്കിയൊരു കാർ അതിന്റെ ഉടമസ്ഥൻ, എറോൺ കീനിന് തിരിച്ചു കൊണ്ടു കൊടുക്കാനായി തന്റെ ഭാര്യ

Blue Velvet

Blue Velvet » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കുന്ന സിനിമകളുടെ രാജാവെന്ന് വിലയിരുത്തപ്പെടുന്ന സംവിധായകനാണ് ഡേവിഡ് ലിഞ്ച്. അദ്ദേഹമെടുത്ത ഭൂരിപക്ഷം സിനിമകളുടെയും കഥയെന്തെന്ന് അറിയാൻ വിക്കിപീഡിയയെ ആശ്രയിക്കേണ്ടി വന്നവരാണ് സിനിമാപ്രേമികളും. ഡേവിഡ് ലിഞ്ചിന്റെ ഒറ്റ കാഴ്ചയിൽ മനസ്സിലാക്കാൻ പറ്റുന്ന ചിത്രങ്ങളിൽ ഒന്നായി പലരും ചൂണ്ടിക്കാണിക്കുന്ന സിനിമയാണ് ബ്ലൂ വെൽവെറ്റ്. അദ്ദേഹത്തിന്റെ മാസ്റ്റർപീസുകളിൽ ഒന്ന്. യൗവനത്തിന്റെ കൗതുകകരമായ സ്വഭാവസവിശേഷതകളിലൊന്നാണ് അവരുടെ അന്വേഷണാത്മക ത്വര. നിഗൂഢമായി തോന്നുന്ന എന്തെങ്കിലും വസ്തുവോ പേരോ സ്ഥലമോ കണ്ണിൽപ്പെട്ടാൽ അതിന്റെ പിന്നിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ അവരുടെ ഉപബോധമനസ്സെങ്കിലും ശ്രമിച്ചുകൊണ്ടിരിക്കും. ഈ അന്വേഷണാത്മക ത്വരയെ മികച്ചൊരു കലാസൃഷ്ടിയുടെ പിറവിക്കായി ഉപയോഗിച്ചിരിക്കുകയാണ് പ്രിയ സംവിധായകൻ. ■ ഡേവിഡ് ലിഞ്ച് തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഫ്രഡറിക് എൽമ്സ് ഛായാഗ്രഹണവും ഡ്വെയ്ൻ ഡൻഹാം എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. എയ്ഞ്ചലോ ബദലമെന്റിയുടെതാണ് പശ്ചാത്തല സംഗീതം. ✍sʏɴᴏᴘsɪs                ■ തന്റെ അച്ഛൻ ഹോസ്പിറ്റലിലാണെന്

Orphan

Orphan » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ചെറുപ്പക്കാരുടെ പ്രധാന പ്രശ്നം നാട്ടുകാരായ "തെണ്ടികൾ" എയ്തുവിടുന്ന ചോദ്യശരങ്ങളാണ്. പഠിത്തം കഴിഞ്ഞാൽ ജോലി ഇതുവരെ ആയില്ലേ എന്ന ചോദ്യം വരും. ജോലി കിട്ടിയാൽ അടുത്ത ചോദ്യം പിന്നെ ഇതാകും "കല്യാണമൊന്നുമായില്ലേ." കല്ല്യാണം കഴിച്ചു കുറച്ചുനാൾ കഴിഞ്ഞാൽ "വിശേഷമൊന്നുമായില്ലേ" എന്നാകും ചോദ്യം. ഏതൊരു ദമ്പതികളുടെയും ജീവിതാഭിലാഷങ്ങളിൽ ഒന്നാണല്ലോ ഒരു കുഞ്ഞിക്കാൽ കാണുക എന്നത്. അതിന് താമസം വരുമ്പോഴുള്ള ഇജ്ജാതി ചോദ്യം പലരെയും മാനസികമായി തളർത്തും എന്നത് ഈ ചോദിക്കുന്ന പോയൻമാർക്ക് തിരിയണ്ടേ. കുട്ടികളിതുവരെ ആകാത്തത് കൊണ്ട് കല്യാണവീടുകളിൽ പോകാൻ പോലും വിസമ്മതിച്ചു ഉൾവലിഞ്ഞുകഴിയുന്ന പലരെയും എനിക്ക് വ്യക്തിപരമായി അറിയാം. പ്രശ്നം നിങ്ങൾക്കോ മറ്റേ ആളിനോ എന്ന് പരസ്യമായി ചോദിച്ചു കളയും ഈ ഊളന്മാർ. ഒരു കുഞ്ഞുണ്ടാകുക എന്ന സ്വപ്നം സഫലമാകാതെ വരുമ്പോൾ പലരുടെയും അവസാനത്തെ ആശ്രയമായിരിക്കും ഒരു കുഞ്ഞിനെ വല്ല അനാഥാലയങ്ങളിൽ നിന്നും ദത്തെടുക്കുക എന്നത്. ഒരു കുഞ്ഞിനെ ഓമനിക്കാനുള്ള കൊതി അത് കിട്ടാക്കനിയായവരോട് ചോദിച്ചാൽ മാത്രമേ അറിയൂ. അല്ലെങ്കിൽ അത് അനുഭവിച്ചു തന്നെ അറിയണം

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി

A Serbian Film

A Serbian Film  » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ സിനിമകളുടെ ഒരു ലിസ്റ്റെടുത്താൽ അതിൽ ആദ്യ സ്ഥാനത്തുവരും ഈ ചിത്രം. നെക്രോഫീലിയയ്ക്കും പീഡോഫീലിയയ്ക്കും ബലാൽസംഘത്തിനും പുറമെ ന്യൂബോൺ പോൺ വരെ പച്ചയായി ചിത്രീകരിച്ചിരിക്കുന്നതിനാൽ സ്പെയിൻ, ജർമ്മനി, ഓസ്ട്രേലിയ, ന്യൂസിലാന്റ്, മലേഷ്യ, സിംഗപ്പൂർ, നോർവേ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ പ്രദർശനവിലക്കുണ്ടായിരുന്ന സിനിമയാണ് എ സെർബിയൻ ഫിലിം. ലൈംഗികാധാർമികതയുടെ ലംഘനമാരോപിച്ചും പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷ മുൻനിർത്തിയും സെർബിയൻ സർക്കാർ ഈ സിനിമയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.. Statutory Warning : മനക്കട്ടിയില്ലാത്തവർ ഒരു കാരണവശാലും ഈ സിനിമയുടെ ഏഴയലത്ത്പോലും വരരുത്. ■ സെർദൻ സ്പാസൊജെവിക് സംവിധാനം നിർവഹിച്ച ഇറോട്ടിക് മിസ്റ്ററി ഹൊറർ ത്രില്ലർ സെർബിയൻ ചിത്രമാണ് എ സെർബിയൻ ഫിലിം. സംവിധായകൻ സ്‌പാസോജെവിക്കും അലക്‌സാണ്ടർ റഡിവോജെവിക്കും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നെമാഞ്ച ജൊവാനോവ് ഛായാഗ്രഹണവും ഡാർക്കോ സിമിക് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സ്കൈ വിക്ലൂവാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs