Once Upon A Time In The West » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ചാൾസ് ബ്രോൺസണെയും ജേസൺ റോബാർഡ്‌സിനെയും ക്ലോഡിയ കർഡിനാലെയെയും കേന്ദ്രകഥാപാത്രങ്ങളാക്കി സ്പാഗെറ്റി വെസ്റ്റേൺ ജോണറിൽ സെർജിയോ ലിയോണി അണിയിച്ചൊരുക്കിയ ചിത്രം. സെർജിയോ ലിയോണിയും സെർജിയോ ഡൊണാറ്റിയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ലിയോണിയുടെ "വൺസ് അപ്പോൺ എ ടൈം" ട്രയോളജിയിലെ ആദ്യ ചിത്രമാണിത് (Duck You Sucker, Once Upon A Time In America എന്നിവയാണ് തുടർന്ന് വരുന്നവ). പതിവുപോലെ ടോണിനോ ഡെല്ലികൊല്ലി ഛായാഗ്രഹണവും നിനോ ബറാഗ്ലി ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നു. എന്യോ മോറിക്കോണി തന്നെയാണ് പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത്. ✍sʏɴᴏᴘsɪs ■ ഒരു മൗത്ത് ഓർഗനും വായിച്ചു കൊണ്ട് നായകൻറെ കിടിലൻ ഇൻട്രോ. തന്നെ കൊല്ലാൻ വരുന്ന മൂന്ന് വില്ലന്മാരെ അടപടലം വെടിയുതിർത്ത് നിമിഷനേരങ്ങൾക്കൊണ്ട് പരലോകത്തേക്കുവിട്ടുകൊണ്ടുള്ള മരണമാസ്സ് പ്രകടനം. ഡോളർ ട്രയോളജിയിൽ ക്ലിന്റ് ചെയ്ത "ദി മാൻ വിത്ത് നോ നെയിം" പോലെ ഈ സിനിമയിലും നായകന് പേരില്ല. അടുത്ത സീൻ ഒരച്ഛനും അയാളുടെ മൂന്ന് മക്കളെയും നിഷ്കരുണം കൊന്നു തള്ളിക...