A Beautiful Mind » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ റസ്സൽ ക്രോ എന്ന പേര് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ഗ്ലാഡിയേറ്ററിലെ മാക്സിമസിനെയായിരുന്നു, ഈ സിനിമ കാണുന്നത് വരെ. ഇനി മുതൽ ആ സ്ഥാനം എ ബ്യൂട്ടിഫുൾ മൈൻഡിലെ ജോൺ നാഷിന് സ്വന്തം. റസ്സൽ ഓസ്കാർ അർഹിച്ചിരുന്നു, അത് പക്ഷേ മാക്സിമസിനായിരുന്നില്ല. കാസ്റ്റ് എവേയിലെ ടോം ഹാങ്ക്സിന്റെ ചക് നോലൻഡിനായിരുന്നു 2001ലെ ഓസ്കാർ അർഹതപ്പെട്ടത് (അഭിപ്രായം വ്യക്തിപരം) എന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു. ചക് നോലൻഡും ജോൺ നാഷും തമ്മിലായിരുന്നു മത്സരമെങ്കിൽ ഒരുപക്ഷേ ഞാൻ നാഷിന്റെ കൂടെ നിന്നേനെ. റസ്സൽ ക്രോവിനെയും ജെന്നിഫർ കോനെല്ലിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി റോൺ ഹൊവാർഡ് സംവിധാനം നിർവഹിച്ച റൊമാന്റിക് ബയോഗ്രഫിക്കൽ ഡ്രാമാ ഹോളിവുഡ് ചിത്രമാണ് "എ ബ്യൂട്ടിഫുൾ മൈൻഡ്". ഇക്കണോമിക്‌സിൽ നോബൽ പുരസ്കാരം സ്വന്തമാക്കിയ വിഖ്യാത അമേരിക്കൻ മാത്തമറ്റീഷ്യനും ഇക്കണോമിസ്റ്റുമായ ജോൺ ഫോർബ്‌സ് നാഷിന്റെ ജീവിതകഥയെ ആസ്പദമാക്കി സിൽവിയ നാസർ എഴുതിയ ഇതേപേരിലുള്ള പുസ്തകത്തെ പ്രമേയമാക്കി അക്കീവ ഗോൾഡ്സ്മാനാണ് തിരക്കഥ എഴുതിയിരിക്കുന്നത്. റോജർ ഡീകിൻസ് ഛായാഗ്രഹണവും ഡാനിയേൽ P.ഹാൻലിയും മൈക്ക് ഹില്ലും ച...