Pariyerum Perumal » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ലോകത്തിലെ ഏറ്റവും മികച്ച സിനിമ എന്ന് നിരൂപകർ വാഴ്ത്തിയ ദി ഷോഷാങ്ക് റിഡെംപ്‌ഷൻറെ IMDb റേറ്റിംഗ് 9.3യാണ്. കഴിഞ്ഞ ഒരു മാസമായി IMDbയിൽ 9.4 റേറ്റിങ്ങുമായി ഒരു തമിഴ് സിനിമ മുന്നിൽ നിൽക്കുന്നുണ്ട്. വെറുമൊരു IMDb റേറ്റിങ് കൊണ്ട് അളക്കാൻ പറ്റുന്നതല്ല പരിയേറും പെരുമാൾ എന്ന തമിഴ് ചിത്രത്തിൻറെ കാലിക പ്രസക്തി. ചരിത്രത്തിന്റെ പുസ്തകത്താളുകളിൽ വരെ കുറിച്ചിട്ട ദുരഭിമാനക്കൊല തന്നെയാണ് സിനിമയുടെ പ്രമേയം. ഉത്തരേന്ത്യയിൽ മാത്രം സംഭവിക്കുന്ന ഒന്ന് എന്ന് പറഞ്ഞ് പുച്ഛിച്ചു തള്ളിക്കളഞ്ഞിരുന്ന മലയാളികളുടെ മൂക്കിൻ തുമ്പത്ത് പോലും ദുരഭിമാനക്കൊലകൾ അരങ്ങേറി. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ പൊളിച്ചെറിഞ്ഞു ഒന്നിക്കാൻ കൊതിച്ചു പ്രണയിച്ച മനുഷ്യാത്മാക്കളെ ജാതിയും മതവുമുള്ള ബന്ധുക്കൾ തങ്ങളുടെ അഭിമാനത്തിന് ക്ഷതമേൽക്കാതിരിക്കാൻ കണ്ണിൽചോരയില്ലാതെ കൊത്തിക്കീറി. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിലായി ഇന്ത്യയിൽ മുന്നൂറോളം ദുരഭിമാനക്കൊലകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ജാതിയും മതവും മനുഷ്യർ സൃഷ്ടിച്ചതാണ്. ദൈവം മനുഷ്യരെ മനുഷ്യജാതിയായിട്ടാണ് സൃഷ്ടിച്ചത്. പരിയേറും പെരുമാൾ ദുരഭിമാന...