ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Irupathiyonnam Noottandu

Irupathiyonnam Noottandu » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ദി കംപ്ലീറ്റ് ആക്ടർ മോഹൻലാലും സുരേഷ് ഗോപിയുമൊന്നിച്ച കഴിഞ്ഞ നൂറ്റാണ്ടിലെ സൂപ്പർഹിറ്റ് മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു കെ. മധുവിന്റെ സംവിധാനത്തിൽ 1987ൽ പുറത്തിറങ്ങിയ ഇരുപതാം നൂറ്റാണ്ട്. മോഹൻലാലിന്റെ നായക കഥാപാത്രം സാഗർ ഏല്യാസ് ജാക്കിയും വില്ലനായി വന്ന സുരേഷ് ഗോപിയുടെ ശേഖരൻകുട്ടിയും മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന കഥാപാത്രങ്ങളാണ്. ഇരുപതാംനൂറ്റാണ്ട് കടന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കെത്തുമ്പോൾ നായകനായി ലാലേട്ടന്റെ മകൻ പ്രണവും സുരേഷ് ഗോപിയുടെ മകൻ ഗോകുലമാവുമ്പോൾ പ്രതീക്ഷകൾ വാനോളമായിരുന്നു. മാത്രവുമല്ല, പ്രണവിന്റെ ആദ്യ ചിത്രം ആദി ഒരു സൂപ്പർഹിറ്റ് കൂടിയാവുമ്പോൾ ഇരുപത്തിയൊന്നാം നൂറ്റാണ്ട് പ്രതീക്ഷക്കൊത്തുയർന്നോ എന്ന് നമുക്കൊന്ന് പരിശോധിക്കാം. ■ രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം അരുൺ ഗോപി തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ആക്ഷൻ അഡ്വഞ്ചർ മലയാള ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഗോപി സുന്ദറാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. പാട്ടുകൾ ഒന്നുപോലും ഓർത്ത...

Desperado

Desperado » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഹോളിവുഡിൽ ഇതിന് മുൻപ് തോക്ക് ഇത്ര സ്റ്റൈലിഷായി ഉപയോഗിക്കുന്നത് കണ്ടിട്ടുള്ളത് ക്ലിന്റ് ഈസ്റ്റ്‌വുഡാണ്. വിഖ്യാത സംവിധായകൻ റോബർട്ട് റോഡ്രിഗസിന്റെ "മെക്സിക്കോ ട്രയോളജി"യിലെ രണ്ടാമത്തെ ചിത്രമാണ് ഡെസ്‌പെരാഡോ. മെക്സിക്കൻ നടൻ കാർലോസ് ഗല്ലാർഡോയെ കേന്ദ്രകഥാപാത്രമാക്കി അവതരിപ്പിച്ച "എൽ മരിയാഷി"യുടെ തകർപ്പൻ വിജയത്തിന് ശേഷം അതിന്റെ തുടർച്ചയായാണ് അന്റോണിയോ ബന്ദെറാസിനെ നായകനാക്കി റോബർട്ട് റോഡ്രിഗസ് ഡെസ്‌പെരാഡോ ചെയ്യുന്നത്. ഡെസ്‌പെരാഡോയാവട്ടെ ആദ്യ ഭാഗത്തെ വെല്ലുന്ന വിജയമായി. തുടർന്ന് അന്റോണിയോ ബന്ദെറാസിനെ തന്നെ നായകനാക്കി വൺസ് അപ്പോൺ ഏ ടൈം ഇൻ മെക്സിക്കോ എന്നൊരു സീക്വലും കൂടി അദ്ദേഹം ചെയ്തു, അത് പിന്നീട് മെക്സിക്കോ ട്രയോളജി എന്നറിയപ്പെട്ടു. മികച്ചൊരു തിരക്കഥയുടെ പിന്തുണയില്ലെങ്കിലും ഒരു സ്റ്റൈലിഷ് ആക്ഷൻ ത്രില്ലർ പ്രതീക്ഷിക്കുന്നവർക്ക് ധൈര്യമായി ഡെസ്‌പെരാഡോ കാണാനിരിക്കാം. ■ റോബർട്ട്‌ റോഡ്രിഗസ് തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച അമേരിക്കൻ നിയോ ആക്ഷൻ ത്രില്ലർ ഹോളിവുഡ് ചിത്രമാണ് ഡെസ്‌പെരാഡോ. ഗില്ലർമോ നവരോ ഛായാഗ്രഹണവും സംവിധായകൻ റോബർട്ട്‌ റോഡ്രിഗസ് എ...

Searching

Searching » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സാങ്കേതിക വിദ്യ ഇത്രയധികം പുരോഗതി പ്രാപിച്ചിരിക്കുന്ന വർത്തമാനകാലത്തിൽ ലോകം ഒരു വിരൽത്തുമ്പിലേക്കെന്ന പോലെ ചുരുങ്ങിയിരിക്കുകയാണ്. പണ്ടത്തെ പോലെ കലുങ്കിലും കട വരാന്തകളിലും വെടി പറഞ്ഞിരിക്കുന്ന സൗഹൃദങ്ങൾ ഇന്ന് വിരളമാണ്. സോഷ്യൽ മീഡിയയിലെ ഗ്രൂപ്പുകൾ കലുങ്കുകളായി സങ്കല്പിച്ചുകൊണ്ടുള്ള സൗഹൃദങ്ങളാണിപ്പോൾ വളർന്നുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയുടെ വളർച്ച ഒരു തരത്തിൽ നല്ലതും മറ്റൊരു തരത്തിൽ ദുശിച്ചതുമാണ്‌. സൈബറിടങ്ങളിലെ ഇടപെടലുകൾ വർദ്ധിച്ചത് കൊണ്ട് തന്നെ സൈബർ കുറ്റകൃത്യങ്ങളും വളരെയധികം വർദ്ധിച്ചു. പല കുറ്റകൃത്യങ്ങളിലും തുമ്പുണ്ടാക്കാൻ പോലീസിനെ ഒരു തരത്തിൽ സഹായിക്കുന്നതും സോഷ്യൽമീഡിയയാണ് എന്നത് മറ്റൊരു വസ്തുത. കേരളാപോലീസ് വരെ അവരുടെ ഫേസ്ബുക് പേജിന് ലൈക്കും ചോദിച്ചു വരുന്നത് സോഷ്യൽ മീഡിയയെ എങ്ങനെ അവരുടെ ജോലി എളുപ്പമാക്കുന്ന തരത്തിൽ ഉപയോഗിക്കാം എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. സെർച്ചിങ് എന്ന സിനിമ പറയുന്നത് ടെക്‌നോളജി ഉപയോഗിച്ചുകൊണ്ടുള്ള അന്വേഷണാത്മകയാണ്. ഫേസ്ബുക്കും ട്വിറ്ററുമടക്കമുള്ള സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ളൊരു വ്യത്യസ്ത മെയ്‌ക്കിങ്ങാണ് സെർച്ചിങ് പരീക്...

The Hunt

The Hunt » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കുട്ടികൾ നിഷ്കളങ്കരാണ്. 'പിള്ള മനസ്സിൽ കള്ളമില്ല' എന്നാണ് പല മാതാപിതാക്കളുടെയും ധാരണ. പക്ഷേ, കുട്ടികൾ മുതിർന്നവരെ വെല്ലുന്ന വിധത്തിൽ കളവ് പറയും എന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. നാളുകൾക്ക് മുൻപ് കേരളത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ ഉണ്ടായി എന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണങ്ങൾ ഉണ്ടായപ്പോൾ പോലീസ് അന്വേഷണമാരംഭിച്ചു. പല കുട്ടികളും തങ്ങൾ തട്ടിക്കൊണ്ടുപോകപ്പെട്ടു, അതിൽ നിന്നും രക്ഷപ്പെട്ടതാണ് എന്നൊക്കെ പറഞ്ഞപ്പോൾ എല്ലാവരും അത് വിശ്വസിച്ചിരുന്നു. പക്ഷേ പോലീസ് അന്വേഷണത്തിൽ തട്ടിക്കൊണ്ടുപോകൽ കേസുകളിൽ പലതും കുട്ടികളുടെ ഭാവനകളാണെന്നും കെട്ടിച്ചമച്ചതാണെന്നുമാണ് വെളിപ്പെട്ടത്. കുട്ടികൾക്കും സ്ത്രീകൾക്കുമായി ശക്തിയേറിയ നിയമങ്ങളാണ് നമ്മുടെ രാജ്യത്തടക്കം ഉള്ളത്. ഇവിടെയെല്ലാം അവരുടെ മൊഴികളാണ് ആധികാരികം, അവർ ചൂണ്ടിക്കാണിക്കുന്നവരാണ് പ്രതി. ഒരു ദൃക്‌സാക്ഷിയുടെ ആവശ്യം പോലുമില്ല. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാനുണ്ടാക്കിയ ശക്തമായ ഇതുപോലെയുള്ള പല നിയമങ്ങളും പലതരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നതാണ് സത്യം. ഈ സിനിമയുടെ...

Miracle In Cell No. 7

Miracle In Cell No. 7 » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ മിറക്കിൾ ഇൻ സെൽ നമ്പർ 7നിലെ ലീ യോങ്-ഗു എന്നെ ഓർമ്മിപ്പിച്ചത് വിക്രം ദൈവത്തിരുമകളിൽ അവതരിപ്പിച്ച കൃഷ്ണയെയാണ്. സ്വന്തം മകളെ ജീവന് തുല്ല്യം സ്നേഹിച്ച ബുദ്ധിവളർച്ച കുറവുള്ള ഒരച്ഛൻ തന്നെയായിരുന്നു യോങ്-ഗുവും. ഒരു കൊറിയൻ സിനിമ തമിഴിൽ നിന്നും കോപ്പിയടിച്ചു എന്നല്ല ഞാൻ പറഞ്ഞുവരുന്നത്. ദൈവത്തിരുമകളിലെ കൃഷ്ണയും മിറക്കിൾ ഇൻ സെൽ നമ്പർ 7നിലെ യോങ്-ഗുവും തമ്മിൽ കഥാപാത്ര നിർമ്മിതിയിൽ ഒരുപാട് സാമ്യമുണ്ട്. പക്ഷേ ഇരു സിനിമകളിലെയും പ്ലോട്ടുകൾ തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്. ഏഴാം നമ്പർ ജയിൽ മുറിയിലെ ആ അത്ഭുതമെന്തായിരുന്നു? ■ ലീ ഹ്വാങ്-ക്യുങ് സംവിധാനം നിർവഹിച്ച കോമഡി ഡ്രാമ കൊറിയൻ ചിത്രമാണ് മിറക്കിൾ ഇൻ സെൽ നമ്പർ 7. ലീ ഹ്വാങ്-ക്യുങ്, യു യോങാ, കിം ഹ്വാങ്-സങ്, കിം യോങ്-സ്യോക് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കാങ് സ്യുങ്-ഗി ഛായാഗ്രഹണവും ചോയ്‌ ജേ-ഗ്യുൻ, കിം സോ-യോൻ എന്നിവർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. ലീ ഡോങ്-ജുനാണ് മനോഹരമായ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ തന്റെ ആറു വയസ്സുക...

Njan Prakashan

Njan Prakashan » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ചുരുങ്ങിയ നാളുകൾ കൊണ്ട് മലയാളത്തിന്റെ "പ്രകൃതി നടൻ" എന്ന വിശേഷണം കരസ്ഥമാക്കിയ നായകനടനാണ് ഫഹദ് ഫാസിൽ. കൈയ്യെത്തും ദൂരത്ത് എന്ന പടത്തിലെ ദുരന്ത അഭിനയത്തിന് ശേഷം വെള്ളിത്തിരയിൽ നിന്നും പിൻവലിഞ്ഞ ഫഹദിന്റെ രണ്ടാംവരവ് പലരെയും ഞെട്ടിപ്പിച്ചുകൊണ്ടായിരുന്നു. ചാപ്പാകുരിശ്, 22 ഫീമെയിൽ കോട്ടയം, ഡയമണ്ട് നെക്‌ലേസ്.. അങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളിലെ അത്യുഗ്രൻ പ്രകടനങ്ങൾ. ഫാസിൽ എന്ന ചലച്ചിത്രകാരൻ മലയാളസിനിമയ്ക്ക് നൽകിയ ഏറ്റവും വലിയ വാഗ്ദാനം മോഹൻലാൽ എന്ന നടനെയല്ല, അത് ഫഹദ് ഫാസിൽ എന്ന മകനെ മലയാളസിനിമയ്ക്ക് സമ്മാനിച്ചതാണെന്ന് കുറഞ്ഞ നാളുകൾ കൊണ്ട് ഫഹദ് തിരുത്തിപ്പറയിച്ചു. ഫഹദിന്റെ പ്രകൃതി നടൻ എന്ന പട്ടത്തിലേക്കുള്ള വഴി തുടങ്ങുന്നത് ദിലീഷ് പോത്തൻ സംവിധാനം നിർവഹിച്ച മഹേഷിന്റെ പ്രതികാരമായിരുന്നെങ്കിലും സത്യൻ അന്തിക്കാട് സംവിധാനം നിർവഹിച്ച ഒരു ഇന്ത്യൻ പ്രണയകഥയിലെ അയ്മനം സിദ്ധാർത്ഥൻ എന്ന യുവരാഷ്ട്രീയ നേതാവ് ഫഹദിന്റെ സ്വാഭാവികാഭിനയ പാടവത്തിലെ നാഴികക്കല്ലായിരുന്ന കഥാപാത്രമായിരുന്നെന്ന് തന്നെ പറയാം. ഒരു ഇന്ത്യൻ പ്രണയകഥയ്ക്ക് ശേഷം സത്യൻ അന്തിക്കാടും ഫഹദ് ഫാസിലും വീണ്ട...

Odiyan

Odiyan » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ അങ്ങനെ ഒന്നര വർഷത്തെ കാത്തിരിപ്പിന് ശേഷം ഒടിയൻ മാണിക്യൻ കേരളത്തിലെത്തി. പക്ഷേ, ഒന്നര വർഷത്തെ പ്രേക്ഷകരുടെ കാത്തിരിപ്പിനും സംവിധായകൻ ശ്രീകുമാർ മേനോന്റെ തള്ളലിനും അർത്ഥമുണ്ടായോ.. ■ ദി കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി വി.എ. ശ്രീകുമാർ മേനോൻ സംവിധാനം നിർവ്വഹിച്ച മിസ്റ്ററിക് ഫാന്റസി ത്രില്ലർ മലയാള ചിത്രമാണ് ഒടിയൻ. ഹരികൃഷ്ണനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഷാജി കുമാർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഒടിയനിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. സാം സി.എസ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നു. ✍sʏɴᴏᴘsɪs              ■ പതിറ്റാണ്ടുകൾക്ക് മുൻപ്, അഥവാ വൈദ്യുതിയുടെ പ്രചാരത്തിന് മുൻപ് മധ്യ കേരളത്തിൽ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന ഒരു അതിമാനുഷിക വിദ്യയാണ് ഒടി മറിയൽ. തനിക്ക് ഇഷ്ടപ്പെട്ട ഏത് മൃഗത്തിന്റെയും രൂപത്തിലേക്ക് മാറി തന്റെ ശത്രുക്കളെ നിഷ്കരുണം വധിച്ചിരുന്നു ഒടിയനായി മാറാൻ കഴിയുന്ന മനുഷ്യന് എന്ന് വിശ്വസിക്കപ്പെട്ടിരുന്നു. ആ മിത്തിന് പിന്നാലെയാണ് ഒടിയനെന്ന ലാ...