ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Joker

Joker » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ജോക്കർ ; ലോകത്തിലേറ്റവും കൂടുതൽ ആരാധകരുള്ള വില്ലൻ കഥാപാത്രങ്ങളിൽ ഒരാൾ. ജോക്കറിന്റെ കഥാപാത്ര രൂപീകരണമാണ്, അല്ലെങ്കിൽ ഒറിജിനാണ് ഈ സിനിമയിൽ പറയുന്നത്. ജോക്കർ എന്ന സൈക്കോ വില്ലനെ അവതരിപ്പിക്കാൻ തന്റെ ജീവൻ തന്നെ ബലികൊടുത്ത ഒരു നടനുണ്ടായിരുന്നു, ഹീത്ത് ലെഡ്ജർ. അദ്ദേഹമവതരിപ്പിച്ച ഡാർക്ക് നൈറ്റിലെ ജോക്കറിനായിരുന്നു ഏറ്റവും കൂടുതൽ പോപ്പുലാരിറ്റിയും ആരാധകരും ഉണ്ടായിരുന്നത്. അതിന് മുൻപ് ടിം ബർട്ടന്റെ ബാറ്റ്മാനിൽ വില്ലനായി അവതരിച്ച ജാക്ക് നിക്കോൾസണായിരുന്നു ജോക്കർ എന്ന കഥാപാത്രമായി പ്രേക്ഷകഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയിരുന്നത്.  ഹീത്ത് ലെഡ്ജർ എന്ന ഒരു സാധാരണ ഓസ്‌ട്രേലിയൻ നടനെ ജോക്കർ എന്ന കഥാപാത്രമായി ഡാർക്ക് നൈറ്റിൽ അവതരിപ്പിക്കാനുള്ള നോളന്റെ തീരുമാനത്തിനെതിരെ ആരാധകരോഷം ഉയരാനുള്ള കാരണവും മറ്റൊന്നുമല്ലായിരുന്നു. ജാക്ക് നിക്കോൾസൻ അനശ്വരമാക്കിയ ജോക്കറെന്ന കഥാപാത്രത്തെ ഒരു സാധാരണ നടനെക്കൊണ്ട് ചെയ്യിച്ച് നശിപ്പിക്കാനാണ് നോളൻ ശ്രമിക്കുന്നത് എന്ന ആരോപണമുയർന്നു. പക്ഷേ, ഹീത്ത് ഒരു തരത്തിൽ ജോക്കറെന്ന സൈക്കോപാത്തായി ജീവിതം തന്നെ തുടങ്ങിയിരുന്നു. ജോക്കറെന്ന കഥാപാത്രമാവാൻ വേണ്ട...

Unforgiven

Unforgiven » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഭൂതകാലത്തിൽ ഡോണായിരുന്ന നായകൻ വർത്തമാനകാലത്ത് അതെല്ലാം വിട്ട് പാവത്താനായി ജീവിക്കുന്ന തരത്തിലുള്ള കഥയുമായി ഒരുപാട് സിനിമകൾ ഉണ്ടായിട്ടുണ്ട്. ഒരു പ്രതിസന്ധി സമയത്ത് വീണ്ടും തിരിച്ചു ഡോണായി തന്റെ പഴയ പ്രതാപകാലത്തേക്ക് തിരിച്ചു നടക്കുന്ന നായകനെയാണ് ഇത്തരം സിനിമകളെല്ലാം കാണിച്ചിട്ടുള്ളത്. രജനികാന്തിന്റെ ബാഷയായാലും മമ്മൂക്കയുടെ  രാജാധിരാജയായാലും ഒക്കെ കൈകാര്യം ചെയ്തിരിക്കുന്നത് ഇതേ തീം തന്നെയാണ്. പക്ഷേ, ഈയൊരു തീമിലെ ആദ്യത്തെ സിനിമ ഏതായിരുന്നു എന്നതിനെക്കുറിച്ച് എനിക്ക് ഇതുവരെ ഒരു ഉത്തരവും കിട്ടിയിട്ടില്ല. എങ്കിലും ഈ തീമിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ അൺഫോർഗിവെൻ എന്ന ഈ ഹോളിവുഡ് സിനിമയാണ്. ക്ലിന്റ് തന്റെ ഗോഡ്ഫാദർമാരും മെന്റർമാരുമായ സെർജിയോ ലിയോണിക്കും ഡോൺ സീഗലിനുമൊക്കെ ഡെഡിക്കേറ്റ് ചെയ്തുകൊണ്ട് 1992ൽ വെസ്റ്റേൺ ജോണറിനെ തിരിച്ചുകൊണ്ടുവന്ന മനോഹര സിനിമയായിരുന്നു അൺഫോർഗിവെൻ. വില്ലനിൽ മോഹൻലാൽ ലേഡി മാക്ബത്തിനെ ഉദ്ധരിച്ച് പറഞ്ഞ "ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന്റെ ജീവനെടുക്കുന്നതിനേക്കാൾ അസ്വാഭാവികമായി ഈ ലോകത്ത് മറ്റൊന്നുമില്ല" എന്ന വാക്യം...

Triangle Explained

𝐓𝐫𝐢𝐚𝐧𝐠𝐥𝐞 » ᴇxᴘʟᴀɪɴᴇᴅ ■ പ്രീഡെസ്റ്റിനേഷൻ, ഷട്ടർ ഐലന്റ്, ഡാർക്ക് തുടങ്ങി ഒരുപാട് തലതിരിഞ്ഞ സിനിമകൾക്കും സീരീസുകൾക്കും എക്സ്പ്ലനേഷൻ നൽകിയിട്ടുണ്ടെങ്കിലും എക്സ്പ്ലനേഷൻ എന്നത് വലിയൊരു കടമ്പയായി തോന്നിയത് ട്രയാംഗിൾ എന്ന സിനിമയ്ക്ക് മുൻപിലാണ്. ട്രയാംഗിൾ എന്ന മൂന്ന് രേഖകൾ ഒന്നിക്കുമ്പോഴുണ്ടാകുന്ന ത്രികോണം പോലെ തന്നെ ഈ സിനിമയും ഒന്ന് അവസാനിക്കുമ്പോൾ മറ്റൊന്ന് തുടങ്ങുന്ന ഒരിക്കലും അവസാനിക്കാത്ത കൺസപ്റ്റുമായിട്ടാണ് വന്നിട്ടുള്ളത് എന്നതാണ് ശരിക്കും മനുഷ്യനെ വട്ടാക്കുന്നത്. ടൈം ട്രാവൽ എന്ന സയൻസ് ഫിക്ഷനോട് പോലും താരതമ്യം ചെയ്യാൻ സാധിക്കാത്ത ഫാന്റസി ത്രില്ലെർ അല്ലെങ്കിൽ സൈക്കോളജിക്കൽ ത്രില്ലെർ ജോണറിൽ പെടുന്നത് ആയതുകൊണ്ട് തന്നെ ലോജിക്കുമായി ചേർത്തുപറയാൻ സാധിക്കില്ല എന്ന് കരുതിയിടത്തുനിന്നും തുടങ്ങുകയാണ്. ഒരു ടൈം ലൂപ് മൂവിക്കാണ് എക്സ്പ്ലനേഷൻ നൽകാൻ ശ്രമിക്കുന്നത് എന്നുള്ളത് കൊണ്ട് തന്നെ ബട്ടർഫ്ലൈ എഫെക്ട്, ലൂപ്പർ, സോഴ്സ് കോഡ്, ടൈം ക്രൈംസ് തുടങ്ങിയ ടൈം ലൂപ്പ് സിനിമകളുമായി പലരും വരുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ തല വെക്കുന്നു. ട്രയാംഗിൾ എന്ന അവസാനിക്കാത്ത ത്രികോണം. ■ ക്രിസ്റ്റഫർ സ്മിത്ത് തിരക...

The Pursuit Of Happyness

The Pursuit Of Happyness » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഈ സിനിമ കണ്ടതിന് ശേഷം രസതന്ത്രത്തിലെ ഇന്നസെന്റിന്റെ കഥാപാത്രമായ മണികണ്ഠൻ ആശാരിയുടെ മാനസിക സംഘർഷമായിരുന്നു അനുഭവിച്ചത്. വാരണം ആയിരത്തിലെ സൂര്യയുടെ ഡയലോഗ് കടമെടുക്കുകയാണെങ്കിൽ "നാൻ ഇത് സൊല്ലിയേ ആവണം. ഇന്ത പടം.. അവളോ അഴക്.." ജീവിതത്തിൽ ഒരു വിജയവും നേടാൻ കഴിഞ്ഞില്ല എന്നും കരുതി മനസ്സ് മരവിച്ചിരിക്കുന്നവർക്ക് ഏറ്റവും വലിയൊരു പ്രചോദനമാണ് ഈ സിനിമ. ഒരാളുടെ ജീവിത കഥ, പ്രണയമോ സെക്സോ വയലൻസോ ക്രൈമോ ഇല്ലാതെ തന്നെ മനോഹരമായി അവതരിപ്പിക്കുന്ന ഒരു ഹോളിവുഡ് സിനിമ; "ദി പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സ്" കാണുന്നതുവരെ എനിക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത ഒന്നായിരുന്നു. അമേരിക്കയിലെ മികച്ച ഒരു സംരംഭകനായ ക്രിസ് ഗാർഡ്നറുടെ ജീവിത കഥയായ "ദി പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സ്" ആസ്പദമാക്കി സ്റ്റീവൻ കൊൺറാഡ് തിരക്കഥയെഴുതി ഗബ്രിയേലെ മുച്ചിനൊ സംവിധാനം നിർവ്വഹിച്ചിരിക്കുന്നു. ✍sʏɴᴏᴘsɪs                ■ ക്രിസ് ഗാർഡ്നർ, ബോൺ ഡെൻസിറ്റി സ്കാനർ എന്ന ഉപകരണം ഡോക്ടർമാർക്ക് കൊണ്ടുപോയി വിറ്റ് ഉപജീവനം കഴിച്ചിരുന്ന ഒരു സാധാരണ സെയിൽസ്മാൻ. ജീവിതത്തിന്റെ രണ്ടറ...

Lion

Lion » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ജിപിഎസും ഗൂഗിൾ മാപ്പും വന്നതോടെ കവലയിലും വഴിയിലും ആളുകളെ തടഞ്ഞു നിർത്തി വഴി ചോദിച്ചു മനസ്സിലാക്കിയിരുന്ന പഴയ ഫാഷനൊക്കെ ഒരുപാട് കുറഞ്ഞു. അല്ലെങ്കിലും സോഷ്യൽ മീഡിയയുടെ ഈ കാലത്ത് ആളുകൾക്ക് പരസ്പരം ആശയവിനിമയം നടത്താൻ തന്നെ മടിയാണ്. ഓൺലൈനിൽ കട്ട ചങ്കുകളായ പലരും നേരിൽ കണ്ടാൽ ഏഹേ. ഗൂഗിൾ മാപ്പ് കാരണം എപ്പോഴെങ്കിലും നിങ്ങൾക്ക് പണി കിട്ടിയിട്ടുണ്ടോ? എനിക്ക് കിട്ടിയിട്ടുണ്ട്. അതും പുലർച്ചെ മൂന്ന് മണിക്ക് വാഗമൺ മലനിരകളിലെ കൊടുംകാടിനുള്ളിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം. ഹൊറർ സിനിമകളിൽ ക്ലീഷേ ആയിട്ട് പേടിപ്പിക്കാനായി കമ്പിളിയും പുതച്ച്, വടിയും കുത്തി വരുന്ന അതേ വൃദ്ധനായിരുന്നു അന്ന് ഞങ്ങളെ സഹായിച്ചത്. അന്ന് ഒരു സുഹൃത്ത് പ്രാകിയ പ്രാക്കിൽ അടിച്ചു പോയതാണ് എന്റെ ജിപിഎസും ഗൂഗിൾ മാപ്പും. പിന്നീട് ഫോൺ തന്നെ മാറ്റേണ്ടി വന്നു. ഗൂഗിൾ മാപ്പിന്റെയും ജിപിഎസിന്റേയും നെഗറ്റീവ് സൈഡ്സ് മാത്രം പറഞ്ഞാൽ പോരല്ലോ, പോസിറ്റീവും വേണമല്ലോ. 1997ൽ അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നും കാണാതായ നാല്പതുകാരന്റെ മൃതദേഹം 22 വർഷങ്ങൾക്ക് ശേഷം, അതായത് ഈ വർഷം, ഒരു കുളത്തിൽ മുങ്ങിക്കിടന്ന കാറിനുള്ളിൽ വെച്ച്  ഗൂഗിൾ...

American Beauty

𝐀𝐦𝐞𝐫𝐢𝐜𝐚𝐧 𝐁𝐞𝐚𝐮𝐭𝐲 » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ചില സിനിമകൾ അങ്ങനെയാണ്. കളക്ഷനിലുണ്ടായിരുന്നിട്ടും ഒരു കാരണവുമില്ലാതെ നമ്മൾ കാണാതെ മാറ്റിവെക്കും. പിന്നീട് എപ്പോഴെങ്കിലും മറ്റൊരു സിനിമയും കാണാനില്ലാത്തപ്പോൾ ഗതികേടുകൊണ്ട് അതെടുത്ത് കാണും. ശേഷം ഭയങ്കര കുറ്റബോധമായിരിക്കും, ഇത്ര നല്ലൊരു സിനിമ നമ്മൾ കാണാൻ വൈകിയല്ലോ എന്നോർത്ത്. ഇതിന് മുൻപ് എനിക്ക് അത്തരമൊരു ഫീൽ തന്ന സിനിമ, സെർജിയോ ലിയോണി സംവിധാനം നിർവ്വഹിച്ചു ക്ലിന്റ് ഈസ്റ്റ്‌വുഡ് നായകനായ ദി ഗുഡ് ബാഡ് അഗ്ലിയായിരുന്നു. പിന്നീട് കുറ്റബോധത്തിന്റെ നെറുകയിലെത്തിയപ്പോൾ അതിന്റെ രണ്ട് പ്രീക്വലുകളും ഒറ്റയിരുപ്പിന് കണ്ടുതീർത്തു. ഇപ്പോൾ അങ്ങനൊരു ഫീലായിരുന്നു അമേരിക്കൻ ബ്യൂട്ടി എന്ന ഈ സിനിമ സമ്മാനിച്ചത്. ദി ഗുഡ് ബാഡ് അഗ്ലിയെപ്പോലൊരു ആക്ഷൻ അഡ്വഞ്ചർ ത്രില്ലർ സിനിമയൊന്നുമല്ലെങ്കിലും ഒരു മനോഹര ഫീൽ ഗുഡ് സിനിമയായിരുന്നു അമേരിക്കൻ ബ്യൂട്ടി. കെവിൻ സ്പെയ്സിയുടെ നരേഷനും അങ്ങേരുടെ അസാധ്യ അഭിനയവുമെല്ലാമായി ഈ ബ്യൂട്ടിയെ എനിക്ക് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു. ഒരു കാലത്തും കാലികപ്രസക്തി നഷ്ടപ്പെടാത്ത ഒരു തീം ചർച്ച ചെയ്യുകയാണ് അമേരിക്കൻ ബ്യൂട്ടി. അമേരിക്കൻ ബ്യൂട്ടിയുടെ തീമ...

Predestination Explained

𝐏𝐫𝐞𝐝𝐞𝐬𝐭𝐢𝐧𝐚𝐭𝐢𝐨𝐧 » ᴇxᴘʟᴀɪɴᴇᴅ ■ ശാസ്ത്രത്തിന് ഇതുവരെ കണ്ടുപിടിക്കാൻ പറ്റാത്തതും പക്ഷേ, ഭാവിയിൽ കണ്ടുപിടിച്ചേക്കാം എന്ന സാധ്യതയുമുള്ള ടെക്‌നോളജിക്കലോ ശാസ്ത്രീയമായോ ഉള്ള കണ്ടുപിടുത്തങ്ങൾ പൂർണ്ണമായും സങ്കൽപ്പിച്ച് അതിനെ അടിസ്ഥാനപ്പെടുത്തി സൃഷ്ടിക്കപ്പെട്ടിട്ടുള്ളവയെയാണ് സയൻസ് ഫിക്ഷൻ സിനിമകൾ എന്ന് പറയുന്നത്. അതിൽ തന്നെ ഏറ്റവും കൂടുതൽ തവണ വിഷയമായിട്ടുള്ളത് ഒരുപക്ഷേ ടൈം ട്രാവൽ എന്ന സയൻസ് ഫിക്ഷൻ കൺസെപ്റ്റ് ആയിരിക്കും. മാർക്ക് ട്വൈനിന്റെ ഒരു നോവലിനെ അടിസ്ഥാനമാക്കി 1921ൽ ഇറങ്ങിയ A Connecticut Yankee in King Arthur's Court  ആണെന്ന് തോന്നുന്നു ലോകത്തിലെ ഏറ്റവുമാദ്യത്തെ ടൈം ട്രാവൽ മൂവി. ടൈം ട്രാവലിംഗിനെ ആസ്പദമാക്കി ഇറങ്ങിയിട്ടുള്ള പല സിനിമകളിലും പ്രവചിക്കപ്പെട്ടിട്ടുള്ള പലതും ഇന്ന്‌ ലോകത്ത് സംഭവിച്ചിട്ടുണ്ട് എന്നതാണ് കൗതുകകരം. ജീവിതത്തിൽ ഒരു നിമിഷാർദ്ധത്തിൽ സംഭവിച്ച ഒരു തെറ്റ്, ഭൂതകാലത്തിലേക്ക് തിരിച്ചു പോവാനൊരു അവസരം കിട്ടിയിരുന്നെങ്കിൽ ശരിയാക്കാമായിരുന്നു എന്ന ചിന്തയായിരിക്കും ചിലപ്പോൾ മനുഷ്യനെ ടൈം ട്രാവലിംഗ് എന്ന കൺസെപ്റ്റിലേക്കെത്തിച്ചത്. ടൈം ട്രാവൽ കൺസെപ്റ്റാക്കിയിട്ടുള്ള...