ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Joji

  Joji » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ജോജിയിലൂടെ ദിലീഷ് പോത്തനും ഫഹദ് ഫാസിലും മൂന്നാമതും ഒന്നിക്കുമ്പോൾ മറ്റൊരു ഹിറ്റ് എന്നതിലുപരി മറ്റൊരു മികച്ച ചിത്രം കൂടി ലഭിച്ചിരിക്കുകയാണ് മലയാളത്തിന്. ഇനി ദിലീഷ് പോത്തൻ ചിലപ്പോൾ മനസ്സിൽ പോലും ചിന്തിചിട്ടില്ലാത്ത പോത്തേട്ടൻ ബ്രില്യൻസുകളുടെ വരവാണ്. ഫഹദ് ഇല്ലായിരുന്നില്ലെങ്കിൽ താനൊരു സംവിധയകൻ ആവില്ലായിരുന്നു എന്ന് തുറന്നു പറഞ്ഞ ദിലീഷ് പോത്തന് ഫഹദാണോ, അതോ ഫഹദിന് ദിലീഷ് പോത്തനാണോ ഒഴിച്ചു കൂടാൻ പറ്റാത്ത ചേരുവ എന്നതൊരു ചോദ്യമാണെങ്കിലും മലയാളികൾക്ക് ഈ രണ്ടു ചേരുവകളും ഒന്നിക്കുമ്പോഴാണ് രുചികരമായൊരു സദ്യ പോലോത്ത സിനിമകൾ കിട്ടുന്നത്. ദിലീഷ് പോത്തൻ ജോജി എന്ന സിനിമ ഉണ്ടാക്കിയതും ഒരുപാട് ചേരുവകൾ ചേർത്താണ്. വില്യം ഷേക്സ്പിയറിന്റെ വിശ്വവിഖ്യാത നാടകം മാക്ബെത്തും മലയാളത്തിലെ അതുല്യ സംവിധായകൻ അതിമനോഹര സൃഷ്ടികളിൽ ഒന്നായ ഇരകൾ എന്ന സൈക്കോളജിക്കൽ ത്രില്ലർ സിനിമയും സമം ചേർത്തു അതിലേക്ക് കേരളത്തെ പിടിച്ചു കുലുക്കിയ കൂടത്തായി കൊലപാതക കേസിട്ട് ഭംഗിയായി പാചകം ചെയ്തെടുത്ത രുചികരമായൊരു സദ്യയാണ് ജോജി എന്ന സൈക്കോളജിക്കൽ ക്രൈം ഡ്രാമാ മലയാള ചിത്രം. മാക്ബെത്തും ഇരകളും കൂടത്തായിയും എങ്ങനെയാണ്...

Zack Snyder's Justice League

Zack Snyder's Justice » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സ്നൈഡർ കട്ട് ജസ്റ്റിസ് ലീഗ് അഥവാ സാക്ക് സ്നൈഡറിന്റെ മാത്രം ജസ്റ്റിസ് ലീഗ്. 2017ൽ ഇറങ്ങി ഡിസാസ്റ്റർ ആയിപ്പോയ ഡിസിയുടെ ജസ്റ്റിസ് ലീഗ് മുതൽ കേട്ടു തുടങ്ങിയതാണ് സ്നൈഡർ കട്ട് വരുന്നൂ സ്നൈഡർ കട്ട് വരുന്നൂ എന്ന്. ഡിസി ആരാധകർ സോഷ്യൽ മീഡിയ ഒന്നാകെ പോസ്റ്റർ ഒട്ടിച്ചു നടന്നിട്ടും എനിക്കൊരു വിശ്വാസവും ഇല്ലായിരുന്നു ഒരു പരാജയപ്പെട്ട സിനിമയ്ക്ക് അതിന്റെ സംവിധായകന്റെ വേർഷൻ വരുമെന്ന്. ഇത് പക്ഷേ, ഞാനൊക്കെ പുച്ഛത്തോടെ നോക്കിക്കണ്ട ഡിസി ആരാധകരുടെ പോസ്റ്റർ ഒട്ടിപ്പിന്റെയൊക്കെ വിജയം തന്നെയാണ്. അവരുടെ അർഹതയ്ക്കുള്ള അംഗീകാരമാണ്. എന്താണ് സ്നൈഡർ കട്ട്? 2017ൽ ഡിസി അവരുടെ തിരിച്ചു വരവും സ്വപ്നം കണ്ട് ഇറക്കിയ ജസ്റ്റിസ് ലീഗ് എന്ന ബ്രഹ്‌മാണ്ട സിനിമ ബോക്സ് ഓഫീസിൽ മൂക്കുംകുത്തി വീണതിന് പിന്നിൽ ഒരു ചതിയുടെ കഥയുണ്ട്. വാർണർ ബ്രോസ് എന്ന വൻകിട പ്രൊഡക്ഷൻ കമ്പനി സാക്ക് സ്നൈഡർ എന്ന സംവിധായകനെ ചതിച്ച കഥ.  സാക്ക് സ്നൈഡർ വാർണർ ബ്രോസുമായി ഒരുമിച്ച ആദ്യ ഡിസി സിനിമ വാച്ച്മെൻ ആയിരുന്നു. സൂപ്പർഹീറോസ് സിനിമകൾക്ക് റിവ്യൂ എഴുതില്ല എന്ന് പറഞ്ഞ് മുഖം തിരിച്ചു നടന്നിരുന്ന എന്നെ ആദ്യമായി ഒരു സൂപ്പ...

Love Explained

  Love » Explained  ■ ഇതര ഭാഷാ ഇൻഡസ്ട്രികളിലെ മൈൻഡ് ട്വിസ്റ്റിങ് സിനിമകളെ വാനോളം പുകഴ്ത്തുമ്പോഴും അത്തരം പരീക്ഷണ ചിത്രങ്ങൾ സ്വന്തം ഭാഷയിലേക്ക് വരുമ്പോൾ പുറംകാല് കൊണ്ട് അടിച്ചു തെറിപ്പിക്കുന്ന കടുത്ത "ഐറണിയും" കൊണ്ട് നടക്കുന്ന ഒരു പ്രത്യേക വിഭാഗമാണ് നമ്മൾ മലയാളികൾ. അതുകൊണ്ട് തന്നെ അത്തരം പരീക്ഷണങ്ങൾ വളരെ കുറച്ച് മാത്രമേ മലയാളത്തിൽ സംഭവിക്കാറുമുള്ളൂ. ഞാനിത് വെറുതേ ഒരു വിവാദത്തിനു വേണ്ടി പറഞ്ഞതല്ല. മലയാളികളുടെ ഇരട്ടത്താപ്പിന്റെ ഏറ്റവും വലിയൊരു ഇരയായിരുന്നു പൃഥ്വിരാജിന്റെ നയൻ എന്ന സിനിമ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് ഇറങ്ങിയപ്പോഴും അതിന്റെ മൈൻഡ് ട്വിസ്റ്റിങ് ക്ലൈമാക്സിനെ ചൊല്ലി ഒരു വിഭാഗം അരിശം കൊണ്ടിരുന്നു. ഒരുപക്ഷേ, ലിജോയുടെ ഡൈ ഹാർഡ് ഫാൻസ്‌ ആയിരിക്കാം അതിനൊരു കാരണം. നമ്മൾ ഇഷ്ടപ്പെടുന്നത് മറ്റുള്ളവരും ഇഷ്ടപ്പെട്ടേക്കണം എന്ന നിർബന്ധം ഒട്ടുമില്ല. പക്ഷേ, മുൾഹോളണ്ട് ഡ്രൈവ്, പ്രീഡെസ്റ്റിനേഷൻ, ഫൈറ്റ് ക്ലബ്ബ്, ട്രയാംഗിൾ, ഡോണി ഡാർക്കോ, കൊഹെറൻസ്, നോളന്റെയും ഡേവിഡ് ലിഞ്ചിന്റെയുമൊക്കെ മറ്റു സിനിമകൾ തുടങ്ങിയവയെ കുറിച്ചൊക്കെ വളരെ ആവേശത്തിൽ ചർച്ച ചെയ്യുമ്പോൾ നമ്മുടെ സ്വന്തം മലയാള...

Vaanmagal Explained

Vaanmagal » ᴇxᴘʟᴀɪɴᴇᴅ ■ ദുരഭിമാനക്കൊലകൾ പ്രമേയമാക്കിയ നാല് കൊച്ചു സിനിമകൾ ചേർന്നതായിരുന്നു പാവ കഥൈകൾ. പക്ഷേ, പാവ കഥൈകളിലെ മൂന്നാമത്തെ സെഗ്മെന്റായ ഗൗതം മേനോന്റെ വാന്മകൾ ഭൂരിഭാഗം പ്രേക്ഷകരും കണ്ടതും മനസ്സിലാക്കിയതുമായ ഒരു കഥയേ അല്ല എന്ന് ഞാൻ പറഞ്ഞാൽ..? ▪️അതെ, ഗൗതം മേനോന്റെ വാന്മകൾ പറഞ്ഞ യഥാർത്ഥ കഥയെക്കുറിച്ചാണ് ഇനി ഞാൻ പറയാൻ പോകുന്നത്.. ഇനി സ്പോയ്ലറുകളുടെ വരവാണ്. അതുകൊണ്ട് പാവക്കഥൈകൾ, പ്രത്യേകിച്ച് തുടർന്ന് വായിക്കരുത്.. 🚫Spoiler Ahead 👇 ▪️വീഡിയോയിലേക്ക് കടക്കുന്നതിന് മുൻപ് വാന്മകൾ കണ്ട പ്രേക്ഷകരായ നിങ്ങളോട് ഞാനൊരു ചോദ്യം ചോദിക്കട്ടെ..? ▪️വാന്മകളിൽ സ്വന്തം മകളായ പൊന്നുതായിയെ അവളുടെ അമ്മ മതി കൊല്ലുന്നുണ്ടോ..? ഇല്ല എന്നാണ് നിങ്ങളിൽ ഭൂരിപക്ഷത്തിന്റെയും ഉത്തരം എങ്കിൽ അത് വലിയൊരു തെറ്റിദ്ധാരണയാണ്. കഴിഞ്ഞ റിവ്യൂവിൽ പാവ കഥൈകളിലെ ഊര് ഇരവ് എന്ന സെഗ്മെന്റിന്റെ ഉത്തരമാണ് ഗൗതം മേനോന്റെ വാന്മകൾ എന്ന് വരെ ഞാൻ തള്ളിയിരുന്നു. കാരണം, പാവ കഥൈകൾ പറഞ്ഞ നാല് കഥകളിൽ മൂന്നിന്റെയും എക്‌സെപ്ഷൻ ആയിട്ടായിരുന്നു ഞാൻ വാന്മകളെ മനസ്സിലാക്കിയത്. ദുരഭിമാന കൊലകളെക്കുറിച്ച് നാല് സിനിമകളും പറയുമ്പോൾ വാന്മകളിൽ മാത്രം ദുര...

Paava Kadhaigal

  Paava Kadhaigal » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കഥയറിയാതെ ആട്ടം കാണുന്നവർക്ക് ഏതൊരു സാധാരണ പടം പോലെയും, പക്ഷേ കഥയറിഞ്ഞു ആട്ടം കാണുന്നവർക്ക് ഒരു പ്യുവർ ജെം ആയും ഫീൽ ചെയ്യുന്ന അത്യപൂർവ്വമായൊരു ആന്തോളജി വെബ് സീരീസാണ് പാവ കഥൈകൾ. പേര് പോലും നമ്മൾ മലയാളികളെ തെറ്റിദ്ധരിപ്പിക്കും. കാരണം, പാവ കഥൈകൾ നമ്മൾ മലയാളികൾ വായിക്കേണ്ടത് പാപക്കഥകൾ എന്നാണ്. നാല് പാപങ്ങളുടെ കഥകൾ. തങ്കം, ലവ് പണ്ണാ ഉട്രണം,വാന്മകൾ,ഊര് ഇരവ് എന്നിങ്ങനെ നാല് കൊച്ചു സിനിമകൾ കൂടിച്ചേർന്നതാണ് നെറ്റ്ഫ്ലിക്സിന്റെ പാവ കഥൈകൾ എന്ന വെബ്സീരീസിന്റെ ആദ്യ സീസൺ. ഒരു തെന്നിന്ത്യൻ ഭാഷയിലെ നെറ്റ്‌ഫ്ലിക്‌സിന്റെ അരങ്ങേറ്റം ഒട്ടും മോശമായിട്ടില്ല എന്ന് തെളിയിക്കുന്നതാണ് പാവ കഥൈകൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങൾ. ഇത് നെറ്റ്ഫ്ലിക്സിനെ രണ്ടാം സീസണ് പ്രേരിപ്പിക്കും എന്നത് തന്നെയാണ് സിനിമാ പ്രേമികളുടെ ഏറ്റവും വലിയ പ്രതീക്ഷ. നെറ്റ്ഫ്ലിക്സ് മുൻപ് ചെയ്ത ആന്തോളജി വെബ്സീരീസുകളായ ഗോസ്റ്റ് സ്റ്റോറീസും ലസ്റ്റ് സ്റ്റോറീസുമൊക്കെ പ്രൊഡ്യൂസ് ചെയ്ത ആഷി ദുവായും റോണി സ്‌ക്രൂവാലയും ഒക്കെത്തന്നെയാണ് പാവ കഥൈകളുടെയും നിർമ്മാതാക്കൾ. ■ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തമിഴ്...

Fight Club Explained

  Fight Club » Explained ■ വിജയുടെ ഏറ്റവും പുതിയ ചിത്രമായ മാസ്റ്ററിന്റെ ടീസർ പുറത്തിറങ്ങിയതോടെ ആൾട്ടർ ഇഗോയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണല്ലോ? മാനഗരവും കൈതിയുമൊക്കെയെടുത്ത് കഴിവ് തെളിയിച്ച ലോകേഷ് കനക രാജ് എന്ന സംവിധായകൻ ഇളയ ദളപതി വിജയിയും മക്കൾ സെൽവൻ വിജയ് സേതുപതിയെയും ഒരുമിച്ചു കൈയ്യിൽ കിട്ടിയ അവസരം വിജയുടെ പതിവ് രക്ഷകൻ പടം ചെയ്ത്  തുലയ്ക്കില്ല എന്നത് ഏതാണ്ട് ഉറപ്പാണ്. വിജയ് സേതുപതിയും അത്തരമൊരു സാഹസത്തിനു തല വെച്ച് കൊടുക്കില്ല എന്നും കരുതാം. മാസ്റ്ററിന്റെ ടീസർ അതിന്റെ പ്രമേയത്തേക്കുറിച്ച് വ്യക്തമായ സൂചനകൾ നൽകുന്നില്ലെങ്കിലും മമ്മൂക്കയുടെ മാസ്റ്റർപീസിന്റെതടക്കം പല കഥകളുമായി പ്രേക്ഷകർ സജീവമായിട്ടുണ്ട്. അതിൽ എനിക്ക് ഏറ്റവും കൺവിൻസിങ് ആയിട്ടുള്ളത് ആൾട്ടർ ഇഗോ പ്രമേയമാക്കിയാണ് ലോകേഷിന്റെ മാസ്റ്റർ എന്നുള്ളത് തന്നെയാണ്. കാരണം, മാസ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ തന്നെ അതിന്റെ സൂചന ലോകേഷ് തന്നതാണ്. ടീസർ വിഡിയോയിൽ മുഖത്ത് ഒരേപോലത്തെ മാർക്കുകളുള്ള വിജയുടെയും സേതുപതിയുടെയും കഥാപാത്രങ്ങളും അവരുടെ ഫൈറ്റിങ്ങിന്റെ ശൈലികൾ തമ്മിലുള്ള സാമ്യവുമൊക്കെ ഇതിന് അടിവരയിടുന്നതാണ്...

Soorarai Pottru

Soorarai Pottru » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആദ്യം തന്നെ വിന്റേജ് സൂര്യയെ തിരികെ കിട്ടിയതിൽ സന്തോഷം പങ്കുവെക്കുന്നു. സൂര്യയെ എന്തുകൊണ്ടാണ് നടിപ്പിൻ നായകൻ എന്ന് വിശേഷിപ്പിക്കുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം സൂരറൈ പൊട്ട്രൂവിന്റെ പല രംഗങ്ങളിലായി നീണ്ടു പരന്നു കിടക്കുകയാണ്.12 വർഷങ്ങൾക്ക് മുൻപ് വാരണം ആയിരത്തിൽ തന്റെ മെയ്ക്കോവറുകൾ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച സൂര്യ 12 വർഷങ്ങൾക്കിപ്പുറവും അത് അതേപടി ആവർത്തിച്ച് വർഷങ്ങൾ തനിക്ക് വെറും നമ്പറുകൾ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ്. സൂര്യയെന്ന താരത്തിലുപരി സൂര്യയെന്ന നടന്റെ സിനിമയാണ് സൂരറൈ പൊട്ട്രൂ. സമ്പന്നരുടെ കുത്തകയായിരുന്ന ഇന്ത്യയിലെ ആകാശ യാത്ര മിഡിൽ ക്ലാസ്സിന് കൂടി പ്രാപ്യമാക്കി എയർ ഡെക്കാനിലൂടെ ഒരു വിപ്ലവത്തിന് തന്നെ തുടക്കമിട്ട  ജി.ആർ. ഗോപിനാഥ്‌ എന്ന റിട്ടയേർഡ് ഇന്ത്യൻ എയർ ഫോഴ്സ് ക്യാപ്റ്റന്റെ കഥയാണ് സൂരറൈ പൊട്രൂവിൽ പറയുന്നത്. ഒരു ലോ കോസ്റ്റ് യാത്രാ വിമാന കമ്പനി തുടങ്ങുന്നതിനിടയിൽ അദ്ദേഹത്തിനു നേരിടേണ്ടി വരുന്ന എതിർപ്പുകളും അതിനെ അദ്ദേഹം തരണം ചെയ്യുന്നതുമെല്ലാം ഒരൽപ്പം സിനിമാറ്റിക് ആയി തന്നെ സൂരറൈ പൊട്രൂവിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നു. സൂരറൈ പൊട്രൂ പ...