Apocalypto » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ മെൽഗിബ്‌സൺ, ആ പേര് മാത്രം മതി ഈ സിനിമയെ വിലയിരുത്താൻ. മെൽഗിബ്‌സൺ എന്ന നടനിലുപരി മെൽഗിബ്‌സൺ എന്ന സംവിധായകനെ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. മെൽഗിബ്‌സണിലെ നടനെ വിലകുറച്ചു കാണുകയല്ല ഞാൻ. 1976ൽ ദി സുള്ളിവൻസ് എന്ന ഓസ്‌ട്രേലിയൻ ടിവി സീരീസിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന മെൽഗിബ്‌സൺ പിന്നെ ഹോളിവുഡ് സിനിമാ ലോകത്തിൽ ഒരു സിംഹാസനം തന്നെ സ്വന്തമാക്കുകയായിരുന്നു. മാഡ്മാക്സ്, ലെതൽ വെപ്പൺ എന്നീ ഫിലിം സീരീസുകളിലൂടെ ആക്ഷൻ പരിവേഷം ലഭിച്ചു. ഗല്ലിപ്പൊല്ലി എന്ന യുദ്ധചിത്രത്തിലെ അഭിനയത്തിന് മെൽഗിബ്സണ് മികച്ച നടനുള്ള ഓസ്‌ട്രേലിയൻ ഫിലിം അക്കാദമി പുരസ്കാരം (AACTA) ലഭിച്ചു. താൻ തന്നെ സംവിധാനം ചെയ്ത ബ്രേവ്ഹേർട്ട് എന്ന സിനിമയിൽ സ്‌കോട്ടിഷ് ചരിത്രത്തിലെ ഹീറോയായ സർ വില്യം വാലസായി വിസ്മയപ്പെടുത്തി. മെൽഗിബ്‌സൺ എപ്പോഴൊക്കെ സംവിധായകന്റെ കുപ്പായമണിഞ്ഞിട്ടുണ്ടോ, അപ്പോഴൊക്കെ പിറന്നിട്ടുള്ളത് ലോക ക്ലാസ്സിക്കുകളാണ്. ബ്രേവ്ഹേർട്ട്, ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്, ഹാക്ക്സോറിഡ്ജ് തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം. മായൻ സംസ്കാരം എത്ര മനോഹരമായിട്ടാണ് മെൽഗിബ്‌സൺ ഇവിടെ വരച്ചുകാട്ടിയിരിക്കുന്നത്. സിനിമയിൽ ഉപയോഗിച