Flu » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ദുരന്തങ്ങൾ നമ്മുടെ വാതിൽപ്പടിയിൽ എത്തുന്നതുവരെ നമ്മൾ സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നവരാണ് മലയാളികൾ. ഒരു ഭൂകമ്പമോ സുനാമിയോ ഉരുൾപൊട്ടലോ പകർച്ച വ്യാധിയോ എവിടെയെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അത് നമ്മളെ ബാധിക്കുന്ന കാര്യമല്ല എന്നങ്ങു ആശ്വാസം കണ്ടെത്തും. ഇത്രയും കാലം ഏറെക്കുറെ പല ദുരന്തങ്ങളിൽ നിന്നും നമ്മൾ മലയാളികൾ സുരക്ഷിതരായിരുന്നു എന്നത് യാഥാർഥ്യമാണ് താനും. ഇന്നിപ്പോൾ അതല്ല സ്ഥിതി. നിപ്പ വൈറസ് സൃഷ്ടിച്ച ഭീതിയുടെ മുൾമുനയിലാണ് നമ്മളിപ്പോൾ. പനി ഒരു രോഗമല്ല, ഒരു രോഗ ലക്ഷണമാണ് എന്ന് പലപ്പോഴായി ശാസ്ത്രം പറഞ്ഞതാണ്. നിപ്പ വിതച്ച പനി ഒരു മഹാവ്യാധിയായി മനുഷ്യരുടെ ജീവനെടുക്കാൻ തുടങ്ങിയിരിക്കുന്നു. ഡെങ്കിപ്പനിക്ക് മരുന്ന് കണ്ടുപിടിക്കുന്നതുവരെ അതൊരു മഹാവ്യാധിയായിരുന്നു, മരുന്ന് കണ്ടുപിടിച്ച ശേഷം അതും നിസാരമായി. നിപ്പയ്ക്ക് മറുമരുന്ന് കണ്ടുപിടിക്കുന്നത് വരെ അതൊരു മഹാവ്യാധി തന്നെയാണ്. ദൈനംദിനം ഭീതിപടർത്തിക്കൊണ്ടുള്ള നിപ്പ വൈറസിന്റെ വാർത്തകളാണ് കുറച്ചു മാസങ്ങൾക്കു മുൻപേ ഞാൻ കണ്ട ഈ കൊറിയൻ ചിത്രത്തെക്കുറിച്ചു എഴുതണം എന്ന് തോന്നിപ്പിച്ചത്. തീർച്ചയായും "ഫ്ലൂ" എന്ന ഈ