ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

About Elly

About Elly » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഇറാനിയൻ ഫിലിം ഇൻഡസ്ട്രിയിൽ ഹൃദയം കൊണ്ട് സിനിമ പിടിക്കുന്ന സംവിധായകൻ മാജിദ് മജീദിയാണെങ്കിലും സംവിധാന മികവിൽ മജീദിയോട് കട്ടയ്ക്ക് കട്ടയ്ക്ക് നിൽക്കുന്ന മറ്റൊരു സംവിധായകനാണ് അസ്ഗർ ഫർഹാദി. അദ്ദേഹത്തിന്റെ സിനിമകളും മജീദിയുടേത് പോലെ എന്റർടൈൻമെന്റ് എന്നതിലുപരി ചിന്തിപ്പിക്കുന്നത് കൂടിയാണ്. അദ്ദേഹത്തിന്റെ രണ്ട് സിനിമകളാണ് [A Separation (2012), The Salesman (2016)] മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിന് അർഹമായത്. 2012ൽ ടൈം മാഗസിന്റെ "ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന" നൂറ് വ്യക്തികളിലൊരാളായി അസ്ഗർ ഫർഹാദിയെ തെരഞ്ഞെടുത്തിരുന്നു. ■ അസ്ഗർ ഫർഹാദി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച മിസ്റ്ററി ത്രില്ലർ പേർഷ്യൻ ചിത്രത്തിൻറെ കഥ ആസാദ് ജാഫരിയന്റേതാണ്‌. ഹുസൈൻ ജാഫരിയൻ ഛായാഗ്രഹണവും ഹയിദേ സഫിയാരി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ആൻഡ്രിയ ബോയേറാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ നിയമസർവ്വകലാശാലയിൽ മുൻപ് സഹപാഠികളായിരുന്ന സുഹൃത്തുക്കൾ കുടുംബസമേതം വിനോദയാത്ര പോവുകയാണ്.  സെഫീദ, അവളുടെ ഭർത്താവ് അമീറും അവ

The Willow Tree

The Willow Tree » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ദൈവം നമുക്ക് തന്ന ഏറ്റവും വലിയ അനുഗ്രഹമാണ് കാഴ്ച്ചശക്തി. അല്ല എന്ന് കാഴ്ച്ചയുള്ളവർ ചിലപ്പോൾ പറഞ്ഞേക്കാം, പക്ഷേ കാഴ്ച്ചയില്ലാത്തവർ ഒരിക്കലും അത് പറയില്ല. വർഷങ്ങളായി കാഴ്ച്ചയില്ലാതിരുന്ന ഒരാൾക്ക് പെട്ടെന്നൊരു ദിവസം അത് തിരിച്ചുകിട്ടിയാൽ അയാളുടെ പ്രതികരണമെന്തായിരിക്കും? ജനിച്ചപ്പോൾ തന്നെ കേൾവി ശക്തിയില്ലാതിരുന്ന നിഷാദിന് കോമഡി ഉത്സവത്തിന്റെ വേദിയിൽ വെച്ച് ഹിയറിങ് എയ്ഡ് വെച്ച് കേൾക്കാൻ സാധിച്ചപ്പോൾ അയാൾക്കും അയാളുടെ കുടുംബത്തിനുമുണ്ടായ സന്തോഷം എല്ലാ മലയാളികളും നേരിട്ട് അനുഭവിച്ചതാണല്ലോ. ദി വില്ലോ ട്രീ പറയുന്നത് ഒരു അന്ധന്റെ കഥയാണ്. ജീവിതയാത്രയുടെ മദ്ധ്യേ കാഴ്ച്ചയെന്ന അനുഗ്രഹത്തെ അനുഭവിക്കാൻ കഴിഞ്ഞ ഒരു മധ്യവയസ്കന്റെ കഥ.. ■ മാജിദ് മജീദി സംവിധാനം നിർവ്വഹിച്ച ഫാമിലി ഡ്രാമാ പേർഷ്യൻ ചിത്രമാണ് ദി വില്ലോ ട്രീ. മാജിദ് മജീദി, ഫുവാദ് നഹാസ്, നാസർ ഹാഷിംസാദ എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മഹമൂദ് കലാരി, ബഹ്റാം ബദക്ഷനി, മുഹമ്മദ്‌ ദാവൂദി എന്നിവർ ഛായാഗ്രഹണവും ഹസ്സൻ ഹസ്സൻഡൂസ്ത് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. അഹ്‌മദ്‌ പെജ്‌മാനാണ്‌ പശ്ചാത്തല സംഗീതം

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്മദ്‌ നബിയുടെ അമ്മാവനും ഇസ്‌ലാമിന്റെ നാല

Baran

Baran » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഒരിക്കലും മനസ്സമാധാനത്തോടെ ജീവിക്കാൻ വിധിക്കപ്പെടാത്ത ഒരു ജനതയാണ് അഫ്‌ഗാനികൾ. സാമ്രാജ്യങ്ങളുടെ ശവക്കല്ലറ എന്നറിയപ്പെട്ട അഫ്‌ഗാനായിരുന്നു സോവിയറ്റ് യൂണിയന്റെ വരെ പതനത്തിന് കാരണമായത്. 1979 മുതൽ 1989 വരെ ഏതാണ്ട് ഒരു ദശകത്തോളം നീണ്ടുനിന്ന അഫ്ഗാൻ - സോവിയറ്റ് യൂണിയൻ യുദ്ധം ഒരു ജനതയുടെ തന്നെ ജീവിതം ദുരിതപൂർണ്ണമാക്കി. ഒരുപാട് പേർക്ക് ജീവൻ തന്നെ നഷ്ടപ്പെട്ടപ്പോൾ ബാക്കിയുള്ളവർ അയൽ രാജ്യങ്ങളിലേക്ക് കുടിയേറി, അധികവും ഇറാനിലേക്കായിരുന്നു. സോവിയറ്റ് അഫ്ഗാൻ യുദ്ധത്തിന് ശേഷം അമേരിക്കയുടെ സഹായത്തോടെ ഉയർന്നുവന്ന വന്ന താലിബാനും ആ ജനതയ്ക്ക് മനസ്സമാധാനം കൊടുത്തില്ല. അവസാനം താലിബാന്റെ ജീവനെടുക്കാൻ അമേരിക്ക ഇറങ്ങിത്തിരിച്ചപ്പോഴും നഷ്ടം ആ ജനതയ്ക്ക് മാത്രമായിരുന്നു. ഇറാനിലേക്ക് കുടിയേറിയ ഒരു അഫ്ഗാൻ അഭയാർത്ഥി കുടുംബത്തിലെ പെൺകുട്ടിയോട് പ്രണയത്തിലാകുന്ന ഒരു ഇറാനി കൗമാരക്കാരന്റെ കഥ പറയുന്നതാണ് ബറാൻ. ഫാമിലി ഡ്രാമകൾ മാത്രം സൃഷ്ടിക്കുന്ന മാജിദ് മജീദി എന്ന എന്റെ തെറ്റിദ്ധാരണയെ തിരുത്തിയെഴുതിയ പ്രണയകാവ്യം. പറയാതെ പോയ പ്രണയത്തെ മനുഷ്യർ ഓമനപ്പേരിട്ടു വിളിച്ചത് "പരിശുദ്ധ പ്രണയം" എന്

The Song Of Sparrows

The Song Of Sparrows » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കഴിഞ്ഞ കുറച്ചു നാളുകളായി മാജിദ് മജീദി എന്ന സംവിധായകപ്രതിഭയ്ക്ക് പിന്നാലെ ഓടിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ സിനിമകൾ മനസ്സിനെ അത്രമാത്രം കീഴ്പ്പെടുത്തുന്നവയാണ്. മരുഭൂമി നിറഞ്ഞൊരു രാജ്യം മാത്രമാണ് ഇറാൻ എന്ന എന്റെ തെറ്റിദ്ധാരണയെ മാറ്റിമറിച്ചത് അദ്ദേഹത്തിന്റെ സിനിമകളാണ്. ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളെ തുറന്ന് കാണിക്കുന്നവയാണ് അദ്ദേഹത്തിന്റെ പല സിനിമകളും. പ്രമേയങ്ങൾ വളരെ സിംപിളാണ്. പക്ഷേ, പവർഫുൾ. പ്രകൃതിയുടെ മനോഹാരിതയും ജീവിതത്തിന്റെ സുഖങ്ങളും ഒട്ടുമറിയാതെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഒരു കുടുംബനാഥന്റെ കഠിനാദ്ധ്വാനമേറിയ ജീവിതത്തിന്റെ കഥ പറയുകയാണ് മാജിദ് മജീദി ഇവിടെ. അയാളിൽ നമുക്ക് നമ്മുടെ പിതാവിനെ കാണാം, അല്ലെങ്കിൽ നമ്മളെ തന്നെ അനുഭവിക്കാം.. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ചിരിക്കുന്ന ഫാമിലി ഡ്രാമാ പേർഷ്യൻ ചിത്രമായ ദി സൗണ്ട് ഓഫ് സ്പാരോസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദിയും മെഹ്‌റാൻ കഷാനിയും ചേർന്നാണ്. തുറാജ് മൻസൂരി ഛായാഗ്രഹണവും ഹസ്സൻ ഹസ്സൻഡൂസ്ത് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഹുസൈൻ അലിസാദയാണ് പശ്ചാത്തല സംഗീതം നിർവഹ

The Color Of Paradise

The Color Of Paradise » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഹൃദയം കൊണ്ട് സിനിമ പിടിക്കുന്നൊരു സംവിധായകനാണ് മാജിദ് മജീദി. അദ്ദേഹത്തിന്റെ സിനിമകളിൽ അത്രത്തോളം ജീവിതമുണ്ട്, ജീവിത യാഥാർഥ്യങ്ങളുണ്ട്, നനവുള്ള കണ്ണീരുണ്ട്. ദൈവത്തെ കണ്ടവരുണ്ടോ? കനിവാർന്ന മനുഷ്യമുഖമായി ഒരു തവണയെങ്കിലും ദൈവത്തെ കാണാത്ത ആരെങ്കിലുമുണ്ടോ. കേരളം പ്രളയജലത്തിൽ മുങ്ങിത്താഴ്ന്നപ്പോൾ രക്ഷാകരങ്ങളായി വന്ന മുക്കുവരുടെ മുഖങ്ങളിൽ ദൈവത്തെ കണ്ട എത്രയോ മലയാളികളുണ്ട്. വിശക്കുന്നവന്റെ മുൻപിൽ ഭക്ഷണമാണ് ദൈവമെന്ന് ഗാന്ധിജി പറഞ്ഞിരിക്കുന്നു. ലോകത്തിന്റെ വർണ്ണങ്ങളൊന്നുപോലുമറിയാൻ ഭാഗ്യമില്ലാത്ത അന്ധർക്ക് കാഴ്ച്ചയല്ലേ ദൈവം. കാഴ്ച്ചയുള്ളവർ അന്ധരായി അഭിനയിച്ച ഒരുപാട് സിനിമകൾ നമ്മൾ കണ്ടിരിക്കുന്നു. പക്ഷേ, ഒരു യഥാർത്ഥ അന്ധബാലനായ മുഹ്സിൻ റംസാനിയെക്കൊണ്ട് വിസ്മയം തീർത്തിരിക്കുകയാണ് മാജിദ് മജീദി ഇവിടെ. ■ മാജിദ് മജീദി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ഫാമിലി ഡ്രാമാ പേർഷ്യൻ ചിത്രമാണ് ദി കളർ ഓഫ് പാരഡൈസ്. മുഹമ്മദ്‌ ദാവൂദി ഛായാഗ്രഹണവും ഹസ്സൻ ഹസ്സൻദൂസ്ത് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. അലിറേസ കോഹൻഡെയ്റിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs

The Man From Nowhere

The Man From Nowhere » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആക്ഷൻ ത്രില്ലറുകൾ പലപ്പോഴും സംഘട്ടനരംഗങ്ങൾക്ക് മാത്രം പ്രാമുഖ്യം നൽകി കടന്നുപോകുന്നവയാണ്. പക്ഷേ, ദി മാൻ ഫ്രം നോവേറിൽ ജീവിതമുണ്ട്, പ്രണയമുണ്ട്, കാരുണ്യമുണ്ട്, കണ്ണഞ്ചിപ്പിക്കുന്ന സംഘട്ടനരംഗങ്ങളുമുണ്ട്. ലിയോൺ ദി പ്രൊഫെഷനലിലെ ലിയോണിനെയും ജോൺ വിക്കിനെയും ഒരുപോലെ ചാ തേ-സികിൽ നമുക്ക് ദർശിക്കാൻ സാധിക്കും. സോ-മി എന്ന കൊച്ചുപെൺകുട്ടി പ്രേക്ഷകരെ വിസ്മയിപ്പിക്കും എന്നത് തീർച്ചയാണ്. ഇമോഷണൽ ത്രില്ലർ എന്ന് അക്ഷരത്തെറ്റുകൂടാതെ വിളിക്കാൻ പറ്റുന്ന ഒന്നാണ് ഈ മനോഹര ചിത്രം.. ■ ലീ ജ്യോങ്-ബോം തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ആക്ഷൻ ത്രില്ലർ കൊറിയൻ ചിത്രമാണ് ദി മാൻ ഫ്രം നോവേർ. ലീ തേ-യൂൻ ഛായാഗ്രഹണവും കിം സാങ്-ബും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഷിം ഹ്യുൻ-ജുങ്ങാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.. ✍sʏɴᴏᴘsɪs              ■ ഒരു ചെറിയ പണയസ്ഥാപനം നടത്തുകയായിരുന്ന നായകൻ ചാ തേ-സിക്ക്, അവിടെ തന്നെയാണ് അയാളുടെ താമസവും.  അയാളുടെ ഭൂതകാലം എന്തെന്നോ ഐഡന്റിറ്റിയെന്തെന്നോ വെളിപ്പെടാത്ത ആദ്യപകുതി. ചുറ്റുപാടിനോട് ചെവി കൊടുക്കാത്ത നിശബ്ദജീവിതം. പക്ഷേ, അയൽ ഫ്ലാറ്റിൽ

Children Of Heaven

Children Of Heaven » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഒരിക്കൽ ഒരു സിനിമാ ചർച്ചക്കിടയിൽ ലോകത്തിലെ ഏറ്റവും മികച്ച സിനിമ ഷോഷാങ്ക് റിഡെംപ്‌ഷനാണോ അതോ ദി ഗോഡ്ഫാദറാണോ എന്നൊരു ചോദ്യം ഞാൻ ചോദിച്ചു. ചിലർ പറഞ്ഞു അത് ദി ഗോഡ്ഫാദർ ആണെന്ന്, മറ്റുചിലർ ഷോഷാങ്ക് റിഡെംപ്‌ഷൻ ആണെന്നും. എന്നാൽ അതൊന്നുമല്ല, ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റാണെന്ന് കുറച്ചുപേരും കാസാബ്ലാങ്കയാണെന്ന് ചിലരും പറഞ്ഞു. പക്ഷേ, അതിനിടയിൽ ഒരാൾ മാത്രം വേറിട്ടൊരു അഭിപ്രായം പറഞ്ഞു, ലോകത്തിലെ ഏറ്റവും മികച്ച ചിത്രം, അത് മാജിദ് മജീദിയുടെ "ചിൽഡ്രൻ ഓഫ് ഹെവൻ" ആണ്. മാജിദ് മജീദി എന്ന സംവിധായകനെക്കുറിച്ചു ധാരാളം കേട്ടിട്ടുണ്ടെങ്കിലും ഞാനെന്ന സിനിമാപ്രേമി അദ്ദേഹത്തിന്റെ ഒരു സിനിമ പോലും അതുവരെ കാണാൻ ശ്രമിക്കാത്തതിൽ ലജ്ജിച്ചു തലതാഴ്ത്തി. അയാൾ പറഞ്ഞത് സത്യമാണോ അതോ വെറും തള്ളാണോ എന്നറിയാൻ എന്നിലെ സിനിമാപ്രേമിക്ക് ആകാംക്ഷയായി. ഒരു ജോഡി ഷൂവും രണ്ട് കൊച്ചു കുട്ടികളെയും കൊണ്ട് വിസ്മയം തീർക്കാൻ മാജിദ് മജീദിക്കേ സാധ്യമാകൂ എന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു. ഇതിന് മുൻപ് (ഞാൻ മുൻപ് കണ്ട ക്രമപ്രകാരം) പ്രോപ്പർട്ടി കൊണ്ട് അത്ഭുതം കാണിച്ചത് കാസ്റ്റവേയിലെ വിൽ‌സൺ എന്ന ബേസ്‌ബോളിലൂടെ റോബ

Ratsasan

Ratsasan » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ലോകപ്രശസ്ത സൈക്കോ ത്രില്ലറുകളായ സൈക്കോ, സോഡിയാക്, ഡേർട്ടി ഹാരി, മെമ്മറീസ് ഓഫ് മർഡർ, സെവൻ, ദി ചെയ്സർ, ദി സൈലൻസ് ഓഫ് ദി ലാംപ്സ് തുടങ്ങിയവ ഉൾപ്പെടെ ഭൂരിഭാഗം സൈക്കോ ത്രില്ലറുകളും യഥാർത്ഥ സംഭവ കഥകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് സൃഷ്ടിക്കപ്പെട്ടതാണ്. പ്രേക്ഷകരുടെയും നിരൂപകരുടെയും മനംനിറഞ്ഞ പ്രശംസയ്ക്ക് പാത്രമായിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായി മാറിക്കൊണ്ട് മുന്നേറുന്ന സൈക്കോ ത്രില്ലർ തമിഴ് ചിത്രം രാച്ചസൻ ഇവയുടെയൊക്കെ ആകെത്തുകയാണെന്ന് പറയാം. പ്രേക്ഷകരെ സീറ്റിന്റെ തെല്ലത്തേക്ക് ത്രസിപ്പിച്ചു നിർത്തിയൊരു സിനിമ ഈയടുത്ത കാലത്തൊന്നും ഇന്ത്യൻ സിനിമ ദർശിച്ചിട്ടില്ല. കൊലയാളിയാരെന്ന് ചിന്തിക്കാൻ പ്രേക്ഷകർക്ക് തെല്ലും അവസരം കൊടുക്കാത്തത്ര വേഗതയിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കടന്ന് പോകുന്നു രാച്ചസൻ. ചുരുക്കിപ്പറഞ്ഞാൽ, മത്തി വറുത്തതും ചോറും പ്രതീക്ഷിച്ചിരുന്നവന് തലശ്ശേരി ദം ബിരിയാണി കിട്ടിയ ദാറ്റ് അവസ്ഥ.. ■ രാംകുമാർ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച സൈക്കോളജിക്കൽ ഹൊറർ ത്രില്ലർ തമിഴ് ചിത്രമാണ് രാച്ചസൻ. P.V.ശങ്കർ ഛായാഗ്രഹണവും സാൻ ലോകേഷ് എഡിറ്റിങ്ങും നിർവ