ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

The Pianist

The Pianist » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ "രണ്ടുലോകമഹായുദ്ധങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ ഹോളിവുഡിനെ ആശയദാരിദ്ര്യം ബാധിച്ചേനെ" എന്ന് ഏതോ ഒരു സിനിമാപ്രേമി പറഞ്ഞത് ഓർമ്മിക്കുന്നു. കാരണം അത്രത്തോളം സിനിമകളാണ് രണ്ട് ലോകമഹായുദ്ധങ്ങളെയും പ്രമേയമാക്കി ലോകസിനിമകളിൽ വന്നിട്ടുള്ളത്. അതിൽ തന്നെ രണ്ടാം ലോകമഹായുദ്ധമാണ് ഏറ്റവും കൂടുതൽ സിനിമകൾക്ക് വിഷയമായിട്ടുള്ളത്. യുദ്ധത്തിന്റെ ഭീകരതയെക്കാൾ ഹിറ്റ്ലറുടെ നാസി ഗവൺമെന്റ് ജൂതന്മാർക്കെതിരെ നടത്തിയ മനുഷ്വത്വ രഹിതമായ നരവേട്ടയുടെ ക്രൂരമുഖമാണ് ദി പിയാനിസ്റ്റിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. മനുഷ്യനെ കഷ്ണം കഷ്ണമായി നുറുക്കുന്ന SAW സീരീസ്, Wrong Turn സീരീസ് മുതലായവ പോലോത്ത ഒരുപാട് ക്രൂരമുഖമുള്ള സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും മനസ്സിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയത് ദി പിയാനിസ്റ്റ് തന്നെയാണ്. കണ്മുന്നിൽ വിശപ്പിന്റെ കാഠിന്യത്താൽ ജീവൻ പൊലിഞ്ഞു വീഴുന്ന കുരുന്നുകളെപ്പോലും കണ്ടില്ലെന്നു നടിച്ചു മുന്നോട്ടു പോവേണ്ടി വരുന്ന നായകൻറെ നിസ്സഹായത നമ്മെ ഒരുപാട് ചിന്തിപ്പിക്കും. അഡ്രിയൻ ബ്രോഡിയെ കേന്ദ്രകഥാപാത്രമാക്കി റോമൻ പൊളാൻസ്കി സംവിധാനം നിർവഹിച്ച ബയോഗ്രഫിക്കൽ & ഹിസ്റ്റോറ

12 Monkeys

12 Monkeys » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ എന്തെങ്കിലും ഇന്റർവ്യൂവോ മുഖാമുഖ സംഭാഷണമോ കഴിഞ്ഞു വരുമ്പോൾ പലപ്പോഴും നമുക്ക് തോന്നാറുള്ളൊരു കാര്യമുണ്ട്, "അപ്പോൾ അങ്ങനെ പറഞ്ഞിരുന്നെങ്കിൽ അല്ലെങ്കിൽ അങ്ങനെ ചെയ്തിരുന്നെങ്കിൽ ഒന്നുകൂടി നന്നായേനെ." അങ്ങനെ ജീവിതത്തിൽ കഴിഞ്ഞുപോയ ഭൂതകാലത്തിലേക്ക് ഒന്നുകൂടി തിരിച്ചുപോയി നമ്മൾ ചെയ്ത പിഴവുകൾ ശരിയാക്കി തിരിച്ചുവരാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഒരിക്കലെങ്കിലും നമ്മൾ ആഗ്രഹിച്ചിരുന്നിരിക്കും. അങ്ങനെയുള്ള മനുഷ്യന്റെ ആഗ്രഹങ്ങളുടെ ചിറകിലേറി ഉണ്ടായതാണ് ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള എല്ലാ ടൈം ട്രാവൽ മൂവീസും. ദി ടൈം മെഷീൻ, ബാക്ക് ടു ദി ഫ്യൂച്ചർ സീരീസ്, പ്രീഡെസ്റ്റിനേഷൻ, എഡ്ജ് ഓഫ് ടുമോറോ, ഡിജാവു, etc.. അങ്ങനെ ഒട്ടനവധി സൂപ്പർഹിറ്റ് ടൈം ട്രാവൽ മൂവീസ് സംഭവിച്ചിട്ടുണ്ട് അങ്ങ് ഹോളിവുഡിൽ. ബോളിവുഡിലാണെങ്കിൽ ലവ് സ്റ്റോറി 2050, ആക്ഷൻ റീപ്ലേ, ബാർ ബാർ ദേഖോ എന്നീ ടൈം ട്രാവൽ മൂവികളെടുത്ത് നമ്മുടെ മാനം കപ്പല് കേറിയതാണ്. അൽപ്പസ്വൽപ്പം ശരാശരിക്കും മുകളിലുള്ള ടൈം ട്രാവൽ സിനിമകളിറങ്ങിയത് തമിഴിലാണ്. ഇൻട്രൂ നേട്രൂ നാളൈ, 24 എന്നിവ ലോകസിനിമയിലെ ടൈം ട്രാവൽ സിനിമകളോട് കിടപിടിക്കുന്നത് ത

Onaayum Aattukkuttiyum

Onaayum Aattukkuttiyum » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ അപകടത്തിൽപ്പെട്ട് ചോരവാർന്ന് ആരെങ്കിലും റോഡിൽ കിടക്കുന്നത് കണ്ടാൽ പലരും കാണാത്തതുപോലെ പോവുന്നതുകാണാം, മറ്റു ചിലർ മൊബൈലിൽ ചിത്രം പകർത്തുന്നത് കാണാം. മനസ്സാക്ഷി ഇല്ലാത്തവരാണോ ഇവർ? പറഞ്ഞതിൽ രണ്ടാമത്തെ കൂട്ടർ വ്യക്തമായ വിഷാദരോഗികളാണ്. പക്ഷേ, പറഞ്ഞതിൽ ആദ്യത്തെ കൂട്ടർ 90%വും മനസ്സാക്ഷി ഉണ്ടായിട്ടും അത് പുറത്തെടുക്കാത്തവരാണ്. എന്താണ് കാരണമെന്ന് വെച്ചാൽ അൽപ്പം മനസ്സാക്ഷി കാണിച്ചാൽ ചിലപ്പോൾ ആ കേസ് തന്നെ തലയിലാവും. ആടിനെ പട്ടിയാക്കുന്ന അധികാരി വർഗ്ഗം. അതുകൊണ്ട് തന്നെ ഉള്ള സന്മനസ്സ് ഏതോ മൂലയ്ക്കിട്ട് പോകുന്നവരാണ് ഭൂരിപക്ഷവും. മിഷ്കിൻ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച നിയോ നോയിർ ക്രൈം ത്രില്ലർ തമിഴ് ചിത്രമാണ് ഒനായും ആട്ടുകുട്ടിയും. മിഷ്കിൻ എന്ന സംവിധായക പ്രതിഭയുടെ ജാലവിദ്യ കണ്ട മാസ്റ്റർപീസ്. മിഷ്കിൻ തന്നെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വഴക്ക് എണ്ണ് 18/9 എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ശ്രീയാണ് മറ്റൊരു പ്രധാന കഥാപാത്രം അഭിനയിച്ചിരിക്കുന്നത്. ബാലാജി V.രംഘ ഛായാഗ്രഹണവും ഗോപിനാഥ് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. മെലങ്കളിക്

The Greatest Showman

The Greatest Showman » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സ്വപ്നങ്ങളില്ലാത്ത മനുഷ്യരുണ്ടാകുമോ. ചിലർക്ക് ഡോക്ട്ടറാകണം, ചിലർക്ക് എഞ്ചിനീയറാകണം.. അല്ലെങ്കിൽ പാട്ടുകാരനാവണം, ഡാൻസറാവണം.. അങ്ങനെയങ്ങനെ മോഹങ്ങളും ലക്ഷ്യങ്ങളും നിറഞ്ഞതാണ് മനുഷ്യനെന്ന സാമൂഹ്യജീവിയുടെ ജീവിതം. എല്ലാ മോഹങ്ങളും പൂവണിയിക്കാൻ പറ്റുന്നവരുണ്ടാവുക വിരളം. പക്ഷേ, തങ്ങളുടെ സ്വപ്നങ്ങൾക്ക് വേണ്ടി പരിശ്രമിച്ചവർക്ക് മാത്രമേ വിജയമുണ്ടായിട്ടുള്ളൂ ഇതുവരെ. അബ്ദുൽ കലാം പറഞ്ഞതുപോലെ "ഡ്രീം, ഡ്രീം, ഡ്രീം.. നിങ്ങൾ സ്വപ്നം കാണൂ." തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ ഓടിയ, തന്റെ സ്വപ്നങ്ങളെ സ്വന്തമാക്കിയ ഒരാളുടെ കഥയാണ് ഇത്. ഹ്യൂഗ് ജാക്ക്മാനെ കേന്ദ്രകഥാപാത്രമാക്കി മൈക്കൽ ഗ്രേസ്സി സംവിധാനം നിർവ്വഹിച്ച മ്യൂസിക്കൽ ബയോഗ്രഫി ഹോളിവുഡ് ചിത്രമാണ് ദി ഗ്രേറ്റെസ്റ്റ് ഷോമാൻ. മൈക്കൽ ഗ്രേസിയുടെ ആദ്യ സംവിധാന സംരഭം കൂടിയാണ് ഈ സിനിമ. പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കയിലെ ഏറ്റവും പ്രഗത്ഭ ഷോമാൻ ആയി അറിയപ്പെട്ട P.T. ബാർണത്തിന്റെ ജീവിതകഥയിൽ ഒരൽപ്പം ഫിക്ഷനും ചേർത്ത് ജെന്നി ബിക്‌സും ബിൽ കൊണ്ടനുമാണ്‌ തിരക്കഥ എഴുതിയിരിക്കുന്നത്.  സീമസ് മക്ഗാർവി ഛായാഗ്രഹണവും ടോം ക്രോസ്സ്, റോ

Incendies

Incendies » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഇൻസെന്റീസ് എന്ന ഈ സിനിമ കാണുന്നതുവരെ ഓൾഡ്‌ബോയ് എന്ന കൊറിയൻ സിനിമയായിരുന്നു എന്നെ ഇത്രയേറെ അലോസരപ്പെടുത്തിയിട്ടുള്ളത്. അപ്രിയ സത്യങ്ങൾ മറച്ചു വെക്കപ്പെടേണ്ടതാണ്, അല്ലെങ്കിൽ സത്യത്തിന്റെ മുഖം വികൃതമാണ് എന്നൊക്കെ പറയുന്നത് എത്രയോ ശരിയാണ് എന്ന് ഈ സിനിമ കണ്ടാൽ നമുക്ക് മനസ്സിലാവും. ആരും തെറ്റുകാരനായി ജനിക്കുന്നില്ല, സാഹചര്യമാണ് അവനെ തെറ്റുകാരനാക്കുന്നത്. ആ സാഹചര്യത്തിലേക്ക് അവനെ എത്തിക്കുന്നതോ, അവൻ തന്നെ എന്നത് മറുവശം. ഒരിറ്റ് കണ്ണുനീരോടു കൂടിയല്ലാതെ ഈ സിനിമ പൂർത്തിയാക്കാൻ കഴിയില്ല. ലുബ്‌ന അസബാൾ, മെലിസ ഡിസോർമ്യോക്‌സ് പൗളിൻ, മാക്സിം ഗോഡിറ്റ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡെനിസ് വില്ലാനുവേ സംവിധാനം നിർവ്വഹിച്ച കനേഡിയൻ മിസ്റ്ററി ത്രില്ലറാണ് ഇൻസെന്റീസ്. വാജിദി മൗവാദിന്റെ ഇതേപേരിലുള്ള നാടകത്തെ ആസ്പദമാക്കി സംവിധായകൻ ഡെനിസ് വില്ലാനുവേയും വലേരി ബ്യുഗ്രാന്റ് ഷാമ്പെയിനുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ആന്ദ്രെ ടുർപിൻ ഛായാഗ്രഹണവും മോണിക്കെ ഡാർട്ടണി എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. ഗ്രിഗോർ ഹേർട്ട്സെലാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs     

The Curious Case Of Benjamin Button

The Curious Case Of Benjamin Button » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഒരിക്കലെങ്കിലും ബാല്യകാലത്തേക്ക് തിരിച്ചു പോവണം എന്ന് ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാവുമോ. ആർത്തുല്ലസിച്ചു കളിച്ചു നടന്ന ആ സ്കൂൾ പഠനകാലത്തേക്ക്. ഒരിക്കൽ കൂടി ബാല്യം ആസ്വദിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ചിന്തിക്കാത്തവരുണ്ടാവുമോ. പഠിക്കുക എന്നല്ലാത്ത ഒരു ബാധ്യതയും ഇല്ലാതിരുന്ന ആ കാലം പലരും നഷ്ടബോധത്തോടെ മാത്രം ഓർക്കുന്നതെന്തുകൊണ്ടാണ്. എന്നാൽ ആദ്യം മുതിർന്നവരുടെ ലോകത്തും പിന്നീട് കുട്ടികളുടെ ലോകത്തും ജീവിക്കാൻ ഭാഗ്യം (ഒരു പക്ഷേ ദൗർഭാഗ്യം) ലഭിച്ച ഒരാളുടെ കഥയാണിത്. ബ്രാഡ് പിറ്റിനെയും കെയ്റ്റ് ബ്ലാഞ്ചറ്റിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഡേവിഡ് ഫിഞ്ചർ സംവിധാനം നിർവ്വഹിച്ച ഫാന്റസി റൊമാന്റിക് ഹോളിവുഡ് ചിത്രമാണ് ദി ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ. F.സ്കോട്ട് ഫിറ്റ്സ്ജെറാൾഡ് എഴുതിയ ഇതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കി എറിക് റോത്താണ് തിരക്കഥയെഴുതിയിരിക്കുന്നത്. ക്ലോഡിയോ മിറാൻഡ ഛായാഗ്രഹണവും കിർക് ബാക്സ്റ്ററും ആംഗസ് വാളും ചേർന്ന് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. അലക്‌സാന്ദ്രെ ഡെസ്പ്ലാറ്റിന്റേതാണ് പശ്ചാത്തല സംഗീതം. ✍sʏɴᴏᴘsɪs           

Gladiator

Gladiator » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ മാക്സിമസ് ഡെസിമസ് മെറിഡിയസ് എന്ന പടനായകന്റെ പേര് റോമൻ സാമ്രാജ്യത്തിന്റെ ചരിത്രപുസ്തകങ്ങളിൽ എവിടെയെങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടോ, സിനിമയിലല്ലാതെ? മാർക്കസ് ഒറേലിയസ് ചക്രവർത്തിയും അദ്ദേഹത്തിന്റെ പുത്രൻ, കൊമോഡസും ഒക്കെ റോമാചരിത്രത്തിൽ ഉള്ള കഥാപാത്രങ്ങൾ തന്നെ. പക്ഷേ മാർക്കസ് ഒറേലിയസിന്റെ വലംകൈയ്യും വിശ്വസ്തനുമായിരുന്ന പടത്തലവൻ മാക്സിമസ് എവിടെ നിന്നും വന്നു. റോമൻ സാമ്രാജ്യത്തിന്റെ ചരിത്രത്തിലേക്ക് ഡേവിഡ് ഫ്രാൻസോണിയും റിഡ്‌ലി സ്കോട്ടും ചേർന്ന് സമ്മർദ്ധമായി തിരുകിക്കയറ്റിയ ഒരു സാങ്കൽപ്പിക കഥാപാത്രം മാത്രമാണ് മാക്സിമസ്. പക്ഷേ, മാക്സിമസിൽ പല ചരിത്രനായകന്മാരെയും നമുക്ക് കാണാൻ സാധിക്കും. സ്പാർട്ടക്കസും സിൻസിനാറ്റസും മുതൽ ബെൻഹർ വരെ. അതെ, എല്ലാം തികഞ്ഞൊരു നായകനെ ചരിത്രത്തിലേക്ക് ഒരു നൂലിലെന്നപോലെ കെട്ടിയിറക്കിയിരിക്കുകയാണ് റിഡ്‌ലി സ്‌കോട്ട്. റസ്സൽ ക്രോവിനെ കേന്ദ്രകഥാപാത്രമാക്കി റിഡ്‌ലി സ്‌കോട്ട് സംവിധാനം നിർവ്വഹിച്ച ഹിസ്റ്റോറിക് അഡ്വെഞ്ചർ ആക്ഷൻ ത്രില്ലർ ഹോളിവുഡ് ചിത്രമാണ് ഗ്ലാഡിയേറ്റർ. ഡേവിഡ് ഫ്രാൻസോണി, ജോൺ ലോഗൻ, വില്യം നിക്കോൾസൻ എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന

Doctor Zhivago

Doctor Zhivago » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കമ്മ്യൂണിസം വിഭാവനം ചെയ്യുന്നത് തൊഴിലാളികളുടെ ക്ഷേമവും സാധാരണ പൗരന്മാരുടെ ഉന്നമനവുമാണെങ്കിലും തൊഴിലാളികൾക്ക് വേണ്ടി എന്ന് പ്രത്യക്ഷത്തിൽ പറഞ്ഞുകൊണ്ട് ആരംഭിച്ച പല ജനപക്ഷ വിപ്ലവങ്ങളും അവസാനം കൊണ്ടെത്തിച്ചത് ഏകാധിപത്യ സർക്കാരുകളിലായിരുന്നു. അത് റഷ്യയിലായിരുന്നാലും ചൈനയിലായിരുന്നാലും ഉത്തരകൊറിയയിലായിരുന്നാലും ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്ന് ചരിത്രത്തിലേക്ക് ഒന്ന് പാളി നോക്കിയാൽ മനസ്സിലാവും. റഷ്യൻ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ ഒമർ ശരീഫ്, ജൂലി ക്രിസ്റ്റി, ജെറാൾഡിൻ ചാപ്ലിൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡേവിഡ് ലീൻ അണിയിച്ചൊരുക്കിയ ഹിസ്റ്റോറിക് എപ്പിക് റൊമാന്റിക് ഡ്രാമാ ഹോളിവുഡ് ചിത്രമാണ് ഡോക്ടർ സിവാഗോ. ബോറിസ് പാസ്റ്റർനാക്കിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി റോബർട്ട്‌ ബോൾട്ടാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഫ്രെഡി യങ്ങും നിക്കൊളാസ് റോഗും ചേർന്ന് ഛായാഗ്രഹണവും നോർമൻ സാവേജ് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് മൗറിസ് ജാറെയാണ്. ✍sʏɴᴏᴘsɪs              ■ സിവാഗോയുടെ കഥ തുടങ്ങുന്നത് സാർ ചക്രവർത്തിമാർ ഭരണം കൈയ്യാള

Braveheart

Braveheart » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ പതിമൂന്നാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനെ കിടുകിടെ വിറപ്പിച്ച സ്കോട്ട്ലാന്റ് സ്വാതന്ത്ര്യ പോരാളി സർ വില്ല്യം വാലസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. "മാപ്പ് എന്ന ഒരേയൊരു വാക്ക് മാത്രം പറഞ്ഞാൽ മതി നിനക്ക് പെട്ടെന്നുള്ളൊരു മരണം തരാം, അല്ലെങ്കിൽ ജീവനോടെ ക്രൂരമായി പിച്ചിച്ചീന്തിയുള്ള മരണമായിരിക്കും നിനക്ക് വിധിക്കുക" എന്ന് വാലസിന് മജിസ്‌ട്രേറ്റ് അവസാന അവസരം കൊടുത്തപ്പോഴും, തന്റെ ഹൃദയത്തിലേക്ക് മൂർച്ചയുള്ള കഠാര കുത്തിയിറക്കിയപ്പോഴും ആ ധീരനായ പോരാളി ഒറ്റ വാക്കേ പറഞ്ഞുള്ളൂ "സ്വാതന്ത്ര്യം". വാലസിന്റെ വെട്ടിയെടുത്ത തല ലണ്ടൻ ബ്രിഡ്ജിൽ കെട്ടിത്തൂക്കിയിട്ടിട്ടും അധികാരികളുടെ കോപമടങ്ങിയില്ല. വാലസിന്റെ ശരീരം പല കഷ്ണങ്ങളാക്കി ലോകത്തിന്റെ പല ഭാഗത്ത് അവർ പ്രദർശനത്തിന് വെച്ചു, ഇനിയൊരു വാലസ് ഉണ്ടാവാതിരിക്കാൻ. ജീവിച്ചിരിക്കുന്ന വാലസിനെക്കാൾ അവർ ഭയപ്പെട്ടത് കൊല്ലപ്പെട്ട വാലസിനെയായിരുന്നു. അതിനാൽ വാലസിന്റെ ശരീരാവശിഷ്ടങ്ങൾ അവർ മറ്റാരുമറിയാതെ രഹസ്യമായി എവിടെയോ മറച്ചു. റോമാ സാമ്രാജ്യം അടിമകളുടെ പോരാളി സ്പാർട്ടക്കസിനു വിധിച്ച അതേ വിധി.. William Wallace: E

Léon: The Professional

Léon: The Professional » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഇതൊരു പ്രൊഫഷണൽ വാടകക്കൊലയാളിയുടെ കഥയാണ്. പ്രൊഫഷണൽ കില്ലർ പവനായിയുടെ കഥയല്ല. ഇത് വന്ത് ഒറിജിനൽ. മനസ്സിൽ നന്മയും നേരുമുള്ളൊരു പെയ്ഡ് കില്ലർ. ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടാകും എന്ന് പറയുന്നതുപോലെ ഒരു പെൺകുട്ടി അയാളുടെ ജീവിതം തന്നെ മാറ്റിമറിക്കുകയാണ്. സണ്ണി വെയ്‌നിനെയും സാറാ അർജുനെയും കേന്ദ്രകഥാപാത്രങ്ങളാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം നിർവ്വഹിച്ച ആൻ മരിയ കലിപ്പിലാണ് എന്ന മലയാള ചിത്രത്തിൽ നായകൻ ഗിരീഷ് ആൻ മരിയയുടെ വില്ലൻ പി.ടി. മാഷ് ഡേവിഡിന്റെ നെഞ്ചത്ത് ചവിട്ടി നിന്ന് പറയുന്നൊരു ഡയലോഗുണ്ട് "ദിസ്‌ ഈസ് ഫോർ ആൻ മരിയ, യൂ സ്റ്റുപ്പിഡ് മങ്കി ഫെയ്‌സ്." പക്ഷേ ആ ഡയലോഗ് എന്നെ ഓർമ്മിപ്പിച്ചത് ഈ ചിത്രത്തിലെ നായകൻ ലിയോൺ, വില്ലൻ നോർമനോട് പറയുന്ന മാസ്സ് ഡയലോഗാണ്; "ദിസ്‌ ഈസ് ഫ്രം മാറ്റിൽഡ." ഒരു സിംപിൾ ഡയലോഗ് എങ്ങനെ മാസ്സ് ആകുന്നു എന്നറിയണമെങ്കിൽ ഈ സിനിമയുടെ ക്ലൈമാക്സ്‌ വരെ കാത്തിരിക്കുക.. ജീൻ റെനോയെയും നതാലി പോർട്മാനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ലൂക് ബെസ്സൻ തിരക്കഥയെഴുതി അണിയിച്ചൊരുക്കിയ ക്രൈം ത്രില്ലർ ഫ്രഞ്ച് (ഇം