Roma » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ റോമാ എന്ന് കേട്ടപ്പോൾ ആദ്യം വിചാരിച്ചത് 27 ബി.സി മുതൽ പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യം വരെ യൂറോപ്പും പൂർവ്വേഷ്യയും ഉത്തര ആഫ്രിക്കയും അടക്കിവാണ റോമാ സാമ്രാജ്യത്തിന്റെ ചരിത്രമാവുമെന്നാണ്. പക്ഷേ, അൽഫോൻസോ കുറോൺ എന്ന മെക്സിക്കൻ സംവിധായക പ്രതിഭ നമ്മോട് പറയുന്നത് മെക്സിക്കോ സിറ്റിക്കടുത്തുള്ള റോമാ കോളനിയിലെ 1970കളിലെ കഥയാണ്. പക്ഷേ അത് ചരിത്രമല്ല, പച്ചയായ ജീവിതത്തിന്റെ ദൃശ്യാവിഷ്കാരമാണ്. പൂർണ്ണമായും ബ്ലാക്ക് & വൈറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് റോമ. ■ അൽഫോൻസോ കുറോൺ തന്നെയാണ് റോമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. മെക്സിക്കൻ സിനിമാ ഇൻഡസ്ട്രിയിലെ ബാലചന്ദ്രമേനോൻ എന്നോ സന്തോഷ് പണ്ഡിറ്റെന്നോ വിശേഷിപ്പിക്കാം കുറോനെ. ഛായാഗ്രഹണം, എഡിറ്റിംഗ്, നിർമ്മാണം എന്നിങ്ങനെ ഈ സിനിമയുടെ സമസ്ത മേഖലകളിലും കുറോന്റെ സാന്നിധ്യമുണ്ട്. ആദം ഗൗഗാണ് കുറോനെ എഡിറ്റിംഗിൽ സഹായിച്ചിരുന്നത്. ഒരു ബ്ലാക്ക് & വൈറ്റ് സിനിമയായിരുന്നിട്ടുകൂടി റോമയുടെ ദൃശ്യഭംഗി ഒട്ടും ചോരാതെ തന്നെ കുറോൺ പകർത്തിയെടുത്തിട്ടുണ്ട്. സ്വന്തമായി ഒരു ഒറിജിനൽ മ്യൂസിക്കിനോ പശ്ചാത്തല സംഗീതത്തിനോ പകരമായി 1970കളിലെ പ്ര