Irréversible » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആദ്യമേ പറയട്ടെ, ഇതൊരു തലതിരിഞ്ഞ പടമാണ്. തലചുറ്റിക്കുന്ന ഛായാഗ്രഹണവും. സിനിമയിലുള്ളത് ആകെ പതിമൂന്ന് സീനുകൾ. അവയെല്ലാം റിവേഴ്‌സ് ഓർഡറിലാക്കിയുള്ള ക്രോണോളജിക്കൽ കഥാപറച്ചിൽ രീതിയാണ് ഈ സിനിമയിൽ അവലംബിച്ചിട്ടുള്ളത്. ക്രിസ്റ്റഫർ നോളന്റെ തലതിരിഞ്ഞ പടമായ മെമെന്റോയ്ക്ക് കിട്ടിയ പോപ്പുലാരിറ്റി ചിലപ്പോൾ ഈ സിനിമയുടെയും തലതിരിഞ്ഞ പടം പിടുത്തത്തിന് ഒരു കാരണമായിരുന്നിരിക്കാം. വിൻസെന്റ് കസീലിനെയും മോണിക്ക ബെലൂച്ചിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഗാസ്പെർ നോ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച സൈക്കോളജിക്കൽ ഹൊറർ ഫ്രഞ്ച് ചിത്രമാണ് ഇറിവേഴ്സിബിൾ. ഗാസ്പെർ നോ തന്നെയാണ് ഛായാഗ്രണവും എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നത്. ഭൂരിഭാഗവും രാത്രിയിൽ നടക്കുന്ന കഥയായതുകൊണ്ട് തന്നെ ഇതിലെ ലൈറ്റിങ്ങിന് വളരെ പ്രാധാന്യമുണ്ട്. ബെനോയ്റ്റ് ഡെബിയാണ് ലൈറ്റിങ് സംവിധാനിച്ചിട്ടുള്ളത്. തോമസ് ബംഗാൽറ്ററുടേതാണ് പശ്ചാത്തല സംഗീതം. Statutory Warning : Highly Violent & Sexual Content Follows. Keep Away From Children & Pregnant Women. ✍sʏɴᴏᴘsɪs ■ സബ്‌വേ നടപ്പാതയിൽ വെച്ച് തന്റെ കാമുക